അച്ഛൻ പറഞ്ഞത് കേട്ടപ്പോൾ അതെന്നിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് മനസിലായി….
“““എന്നാ ശരി…… പതിനൊന്ന് മണിക്ക് പോവാൻ മറക്കണ്ട””””
അതും പറഞ്ഞ് അച്ഛൻ ഫോൺ വെച്ചു……
മൈര്….. സ്കൂളിലെ തിരക്കും കാര്യങ്ങളും കാരണം ആണ്ടിലൊന്നോ രണ്ടോ തവണ മാത്രം സ്വന്തം വീട്ടിൽ പോവുന്ന അമ്മ ഇന്ന് പെട്ടന്നങ്ങ് പോവാനുള്ള കാരണം ഞാനാണ്….. ഇത് താൽകാലികമായ അകൽച്ചയാണോ അതോ അമ്മ എന്നിൽ നിന്ന് എന്നേക്കുമായി അകലുകയാണോ എന്നൊക്കെ ചിന്തിച്ചപ്പോൾ തലഭ്രാന്ത് പിടിച്ചു പോയി……
***
എന്റെ വീട്ടിൽ നിന്ന് ചെറിയച്ഛന്റെ വീടുപണി നടക്കുന്നിടത്തേക്ക് ഇരുപത് മിനിറ്റ് ഡ്രൈവുണ്ട്…… പത്തരയ്ക്ക് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി…. ഏകദേശം അവിടെ എത്താറായപ്പോൾ പോക്കറ്റിൽ കിടന്ന് ഫോൺ അടിയാൻ തുടങ്ങി….. പൊതുവെ വണ്ടി ഓടിക്കുമ്പോൾ ഫോൺ അടിഞ്ഞാലും ഞാൻ എടുക്കാൻ നിൽക്കാറില്ല,പക്ഷെ ഒരുവേള ബിരിയാണി കൊടുത്താലോ എന്ന് പറയുന്നത് പോലെ ഇനി അമ്മയെങ്ങാനും തിരിച്ച് വിളിച്ചാലോ എന്ന ചിന്തയിൽ ഞാൻ ബൈക്ക് ഒതുക്കി……
വീണ്ടും കള്ള തന്ത കോളിംഗ്….. ഞാനല്പം അരിശത്തോടെ ഫോൺ എടുത്തു….
“““നീ ഇറങ്ങിയോ?”””
“““ഓ…. ഞാനിതാ അവിടെ എത്താറായി””””
“““എടാ അതില്ലേ, കിണറിന്റെ പണിക്കാര് വിളിച്ചിരുന്നു…. അവര്ക്ക് പെട്ടന്ന് വേറൊരു അത്യാവശ്യം വന്നു, അതോണ്ടിന്ന് വരുന്നില്ലാന്ന്””””
അത് കേട്ടപ്പോൾ എനിക്കങ്ങോട്ട് പൊളിഞ്ഞെങ്കിലും തന്തയായി പോയത് കൊണ്ട് പല്ല് കടിച്ച് ദേഷ്യം ഒതുക്കി…..