സ്നേഹരതി 3 [മുത്തു]

Posted by

 

അമ്മ അകത്തേക്ക് പോയി അല്പം കഴിഞ്ഞപ്പോൾ മാമൻ വന്നു….. പുള്ളി എന്റെ കൂടെ ചാരുപടിയിൽ കയറി ഇരുന്നു…..

 

“““എന്താടാ ഒറ്റയ്ക്ക് നിലാവും നോക്കിയൊരു ഇരിപ്പ്….. വല്ല പെണ്ണും മനസ്സിളക്കിയോ?””””

 

“““ഒന്ന് പോ മാമാ…… പെണ്ണേ””””

മാമൻ ചോദിച്ചത് ഏറെക്കുറെ ശരിയാണെങ്കിലും ഞാനല്പം പുച്ഛത്തോടെ അത് തള്ളി…..

 

“““നീയെന്റെ പെങ്ങടെ മോൻ തന്നെ…. മുരടൻ…….. എടാ നീ ഈ മാമനെ പോലെ ഇച്ചിരി റൊമാന്റിക് ആവെടാ….. പെണ്ണ് വന്നാലല്ലേ ജീവിതത്തിന് ഒരു ത്രില്ലുള്ളു”””

 

“““ഓ മുപ്പത്തിയഞ്ചാം വയസ്സില് പെണ്ണ് കെട്ടിയപ്പോഴല്ലേ മാമന്റെ ലൈഫിൽ ത്രില്ല് വന്നത്….. അത് വെച്ച് നോക്കുമ്പോ എനിക്കിനീം ഒരുപാട് സമയണ്ട്””””

മാമനിട്ട് തിരിച്ച് കൊട്ടാനുള്ള അവസരം ഞാൻ മുതലാക്കി…. അതിൽ മാമന്റെ പത്തിയൊന്ന് താഴ്ന്നു……

 

പിന്നെ കുറച്ചു നേരത്തെ ശാന്തതയ്ക്ക് ശേഷമാണ് മാമൻ വീണ്ടും സംസാരിച്ച് തുടങ്ങിയത്…..

 

“““മോനേ മിലങ്കുട്ടാ””””

 

“““എന്തോ””””

മാമൻ വിളിച്ച അതേ ഈണത്തിൽ ഞാൻ വിളി കേട്ടു….

 

“““ഇന്ന് രാത്രി മോൻ അമ്മേടെ കൂടെ കിടക്കോ?”””

 

“““ഏഹ് അതെന്താ?””””

ഒട്ടും ചിന്തിക്കാതെയാണ് ഞാൻ കാര്യം ചോദിച്ചത്….. അപ്പോൾ മാമൻ ഇരുന്ന് പരുങ്ങി….. ഒരു കള്ള ചിരിയും……. അതിലെനിക്ക് കാര്യം കത്തി…… സാധാരണ ഞാൻ വരുമ്പോൾ മാമന്റെ കൂടെയാണ് കിടക്കാറ്, മാമി അമ്മയുടെ കൂടെയും…… ഇപ്പൊ പക്ഷെ പഴയ പോലെയല്ല, മാമനിപ്പൊ മൈസൂരാണ് ജോലി, വാരാന്ത്യങ്ങളിൽ മാത്രേ നാട്ടിൽ വരാൻ കഴിയു…… അപ്പൊ അവർക്ക് ഭാര്യക്കും ഭർത്താവിനും അവരുടെ സ്വകാര്യത വേണമല്ലോ…. ഏത്…… ഷേ… ഞാൻ അത് തീരേ ചിന്തിച്ചില്ല…..

Leave a Reply

Your email address will not be published. Required fields are marked *