“““ശരി വാ”””
എന്ന് പറഞ്ഞ് മാമി അകത്തേക്ക് നടക്കാൻ ഒരുങ്ങുമ്പോഴാണ് പുറത്തെ ശബ്ദം കേട്ട് നമ്മുടെ ആള് ഇറങ്ങി വരുന്നത്…..
ഒരു മറൂൺ നിറത്തിലുള്ള ചുരിദാറും കറുപ്പ് പാന്റുമിട്ട് മുടി ഉച്ചിയിൽ കൊണ്ടകെട്ടി വെച്ച് ചിരിച്ചോണ്ട് വന്ന അമ്മ പെട്ടന്നെനെ കണ്ടതും യക്ഷി കുരിശ് കണ്ടത് പോലായി….. ആ മുഖത്ത് ആകെയൊരു പരവേശം….
“““കണ്ടോടീ ചേച്ചി….. നിന്നെ കാണാണ്ടിരിക്കാൻ വയ്യാന്ന് പറഞ്ഞ് ഓടി പിടിച്ചു വന്നതാ നിന്റെ മോൻ….. ചെല്ല്, മുറീകൊണ്ടോയി താരാട്ട് പാടി ഉറക്കി കൊടുക്ക് ഇളാകുഞ്ഞിനെ””””
സാഹചര്യം വീണ്ടും വഷളാക്കാൻ വേണ്ടി മാമന്റെയൊരു വളിച്ച കോമഡി….. എന്നിട്ട് സ്വയം ചിരിക്കാ പണ്ടാരകാലൻ…. ചങ്കരനൊത്ത ചക്കിയെന്ന് പറയുന്നത് പോലെ മാമിയും അത് കേട്ട് ചിരിച്ചു….. അമ്മയുടെ മുഖം ആകെ വിളറി പോയി….. എനിക്കും ആകെയൊരു ചമ്മൽ….
“““മാമി ചോറെടുക്ക്…. വിശക്കുന്നു”””
ആ സീൻ അവിടെ അവസാനിപ്പിക്കാൻ വേണ്ടി ഞാൻ വയറ് തടവി കൊണ്ട് പറഞ്ഞതും മാമി അകത്തേക്ക് ചെന്നു….. ഒപ്പം എന്നെയൊന്ന് ഇരുത്തി നോക്കിയിട്ട് അമ്മയും…… ആ നോട്ടത്തിൽ ഞാൻ ഉരുകി പോവുമെന്ന് തോന്നി….
അകത്തേക്ക് കയറിയപ്പോൾ അമ്മച്ചനും അമ്മാമ്മയും ഒരേയൊരു പേരക്കുട്ടിയെ കുറേ കാലത്തിന് ശേഷം കണ്ടതിന്റെ സ്നേഹം പ്രകടിപ്പിച്ചു…. അത് കഴിഞ്ഞ് ചോറ് കഴിക്കാൻ ഇരുന്നു….. പിന്നെ വൈകുന്നേരം വരെ അമ്മച്ചന്റെയും അമ്മാമ്മയുടേം കൂടെ ഇരുന്നിട്ട് വെയില് പോയപ്പോൾ മാമന്റെ കൂടെ കറങ്ങാൻ ഇറങ്ങി….. അതുവരെ അമ്മയെനോട് മിണ്ടാനേ വന്നില്ല….. വീട്ടിൽ പരിചയമില്ലാത്ത ആരോ വന്നത് പോലെ ഒഴിഞ്ഞു മാറി നടന്നു…. ഇടയ്ക്ക് കണ്ണുംകണ്ണും കൂട്ടി മുട്ടുമ്പോൾ ഒരു കലിപ്പിച്ച നോട്ടവും….