“““ഹാ മിലങ്കുട്ടാ…. നീയോ….. പൊന്നുമോനേ….. വാടാ….. മാമന്റെ ചക്കരേ””””
എന്നെ കണ്ടതും മാമൻ വേഗം വന്ന് കെട്ടിപ്പിടിച്ചു….. മാമൻ ഇങ്ങനെയാണ്, എന്നെ വലിയ കാര്യമാ…..
“““ഈ വരവ് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ലാട്ടോ””””
അത് പറയുമ്പോൾ എന്നെ പ്രതീക്ഷിക്കാതെ കണ്ടതിലുള്ള സന്തോഷം ആ മുഖത്ത് പ്രകടമായിരുന്നു…..
“““സർപ്രൈസായിക്കോട്ടേന്ന് കരുതി”””
“““ഇതെന്തായാലും വല്ലാത്ത സർപ്രൈസായി പോയി…… അല്ലാ വേറൊരു സർപ്രൈസ് ആദ്യം എത്തിയല്ലോ….. രണ്ടുംകൂടി എന്നാ ഒറ്റ സർപ്രൈസാക്കികൂടായിരുന്നോ?”””
“““ഓ അത് ഞാൻ ഉറങ്ങി എഴുന്നേൽക്കുന്നേന്ന് മുന്നെ പോന്നതാ…. പിന്നെ അച്ഛനിന്ന് എറണാകുളത്ത് എന്തോ മീറ്റിംഗുണ്ട്, അപ്പൊ അച്ഛനെന്നോട് ഇങ്ങോട്ട് വന്നോളാൻ പറഞ്ഞു””””
“““അത് പറാ…. അപ്പൊ അളിയൻ ഉന്തിതള്ളി വിട്ടതാണ്….. അല്ലാതെ നീയായിട്ട് ഇങ്ങോട്ട് വരില്ലല്ലോ””””
മാമൻ നമ്മളെയൊന്നും ആർക്കും വേണ്ടല്ലോ എന്നൊരു ലൈനിൽ പറഞ്ഞു……
“““ഹാ നിങ്ങളാ ചെക്കനെ വെയിലത്ത് നിർത്തി കഥ പറയാണ്ടിങ്ങ് വിട് മനുഷ്യാ….. വാ മോനെ””””
പുറകിൽ നിന്ന് മാമി ഇടപ്പെട്ടു…. അതോടെ മാമന്റെ സ്വാഗതംചെയ്യൽ അവസാനിച്ചു….
“““എന്തൊക്കെയാണ് വിശേഷം?”””
കോലായിലേക്ക് കയറിയതും മാമി തുടങ്ങി…..
“““സുഖം””””
“““ഊണ് കഴിച്ചോ മോൻ?”””
“““അതെന്ത് ചോദ്യാ…. നീ പോയി ചോറ് വിളമ്പ്…. ഇനിയതവാ കഴിച്ചതാണെങ്കിലും അവൻ ഒന്നൂടെ കഴിച്ചോളും””””
എനിക്ക് പിന്നാലെ കയറിയ മാമനാണ് ആ ഡയലോഗ് പറഞ്ഞത്…..