നേരെ അച്ഛന്റെ ഓഫീസിലേക്ക്….. അവിടെ ചെന്നപ്പോൾ കാറിന്റെ ചാവി സെക്യൂരിറ്റി ചേട്ടനാണ് എനിക്ക് തന്നത്…. അച്ഛനെന്തോ മീറ്റിംഗിലാണെന്ന്, ചാവി എനിക്ക് തരാൻ പറഞ്ഞ് പുള്ളിയെ ഏൽപ്പിച്ചതാണ്….. ഞാനെന്റെ ബൈക്കിന്റെ ചാവിയും ഹെൽമറ്റും അച്ഛന് കൊടുക്കാൻ പറഞ്ഞ് പുള്ളിയെ ഏൽപ്പിച്ചിട്ട് കാറുമെടുത്ത് ഇറങ്ങി…..
ഇനി നേരെ വയനാട്ടിലേക്ക്, എന്റെ അമ്മവീട്ടിലേക്ക്…. വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിക്ക് അടുത്തുള്ള ഒരു കൊച്ചു ഗ്രാമത്തിലാണ് എന്റെ അമ്മയുടെ തറവാട്…. അവിടെ അമ്മച്ചനും അമ്മാമ്മയും അമ്മയുടെ ഒരേയൊരു അനിയൻ സേതുമാമനും പുള്ളിയുടെ ഭാര്യ ദിയമാമിയുമാണ് താമസം…… ഞാനിപ്പൊ അങ്ങോട്ട് പോയിട്ട് ഏകദേശം ഒരു കൊല്ലത്തിന് മുകളിലായി…. ഇന്നിപ്പൊ പോവുമ്പൊ ടെൻഷനുണ്ടോന്ന് ചോദിച്ചാൽ ചെറിയ ടെൻഷൻ ഇല്ലാതില്ലാതില്ല…… എന്നെ കണ്ടാൽ അമ്മ എങ്ങനെ റിയാക്റ്റ് ചെയ്യുമെന്നാണ് എന്റെ പേടി……
ഏകദേശം രണ്ടര മണിക്കൂർ ഡ്രൈവുണ്ട് അമ്മവീട്ടിലേക്ക്… കാറിൽ ഫുൾ ടാങ്ക് പെട്രോളും.. വല്ലപ്പോഴുമാണ് ഇങ്ങനെ ഒറ്റയ്ക്ക് കാറ് കിട്ടുന്നത്, അതുകൊണ്ട് ഞാൻ പറപ്പിച്ച് വിട്ടു….. അച്ഛനുണ്ടെങ്കിൽ ഒരു എഴുപത് കടന്നാൽ തന്നെ സ്ലോ ആക്ക് സ്ലോ ആക്ക്ന്ന് പറഞ്ഞ് ചെവിതിന്നും….. അങ്ങനെ രണ്ടേമൂക്കാൽ മണിക്കൂറെങ്കിലും എടുക്കുന്ന യാത്ര ഞാൻ രണ്ടേകാൽ മണിക്കൂറിൽ തീർത്തു…..
തറവാടിന്റെ മുറ്റത്തേക്ക് വണ്ടി കയറിയപ്പോഴാണ് വീണ്ടും പിരിമുറുക്കം അനുഭവപ്പെട്ടത്…. അത് ഉള്ളിലൊതുക്കി കൊണ്ട് ഞാൻ കാറ് ഒതുക്കി നിർത്തി….. സമയം ഉച്ചയ്ക്ക് രണ്ടു മണി….. മാമനും മാമിയും പുറത്ത് ഇരിപ്പുണ്ട്….. കാറിലേക്ക് നോക്കി മാമൻ ഇറങ്ങി വരുന്നത് കണ്ടുകൊണ്ടാണ് ഞാൻ കാറിൽ നിന്ന് ഇറങ്ങിയത്….