കുളിരിൽ വിരിയുന്ന കനൽ പൂവ് 3
Kuliril Viriyunna Kanal Poovu Part 3 | Author : Spulber
[ Previous Part ] [ www.kkstories.com]
“ഏട്ടാ…. “
രാവിലെ ഭക്ഷണം കഴിച്ച് കടയിലേക്കിറങ്ങാൻ തുടങ്ങിയ ദാസനെ, ഷിഫാന പിന്നിൽ നിന്നും വിളിച്ചു.
“എന്താ അമ്മൂ..”
ദാസൻ തിരിഞ്ഞ് നിന്ന് സ്നേഹത്തോടെ ചോദിച്ചു.
“അത്… ഏട്ടാ…ഞാനുംകൂടി… കടയിലേക്ക് വന്നോട്ടെ… ?”
“ഇപ്പഴോ… ?”
“അതല്ലേട്ടാ… ഏട്ടന്റെ കൂടെ… കടയിൽ നിൽക്കാൻ…”
“അതെന്തിന്…?”
“ഏട്ടാ…. എനിക്കൊറ്റക്ക് ഇവിടെ പേടിയാ… അവൻ കൂട്ടുകാരെയും കൂട്ടി ഇനിയും വരും.. രാത്രി വരെ ഇവിടെ ഒറ്റക്ക് നിൽക്കാൻ എനിക്ക് പേടിയാ ഏട്ടാ..ഞാൻ കടയിൽ വന്ന് ഏട്ടനെ സഹായിക്കാം…”
ദാസനൊന്ന് ആലോചിച്ചു.
അത് തരക്കേടില്ലാത്തൊരു ആശയമാണ്. ഒരു പെൺകുട്ടിയേകൂടി കടയിൽ ജോലിക്ക് വെക്കണമെന്ന് കരുതിയതാണ്. പറ്റിയ ഒന്നിനെ കിട്ടാത്തത് കൊണ്ട് വൈകിയതാണ്.
അമ്മുവാണെങ്കിൽ അത് ഏറ്റവും നന്നായി. നല്ല ചുറുചുറുക്കുള്ള, നല്ല ഉൽസാഹമുള്ള പെൺകുട്ടിയാണ് അമ്മു.
പക്ഷേ, അത് വേണോ..?
വലിയ വീട്ടിൽ വളർന്ന കുട്ടിയാണ് അമ്മു. അവളെ തന്റെ കടയിലെ ജോലിക്കാരിയാക്കുന്നത് ശരിയല്ല. മാത്രമല്ല.. വിനോദ് സമ്മതിക്കുകയുമില്ല.
“അത് വേണ്ട മോളേ… ഒന്നാമത് വിനോദ് സമ്മതിക്കില്ല..പിന്നെ നിന്നെ കടയിൽ നിർത്തുകാന്ന് പറഞ്ഞാ…”
“ഒരു കുഴപ്പവുമില്ല… അവനോട് ഞാൻ പറഞ്ഞ് സമ്മതിപ്പിച്ചോളാം..ഏട്ടനൊന്ന് സമ്മതിച്ചാ മതി…”
ഷിഫാന ചിണുങ്ങി.
“ഉം… നമുക്ക് നോക്കാം…”
ദാസൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു.