ട്യൂഷൻ ക്ലാസിലെ പ്രണയം 5 [Spider Boy]

Posted by

അമ്മ : നീ അല്ലെ രാത്രി വരുള്ളൂ ന്ന് പറഞ്ഞെ

” അങ്ങനെ അല്ല പറഞ്ഞെ എനിക്ക് മൂഡ് വന്നാൽ വരും എന്നാണ് ”

അമ്മ : അപ്പൊ നിനക്ക് മൂഡ് വന്നോ

” എനിക്ക് വരാൻ തോന്നി വന്നു ”

ആന്റി : നീ അവിടെ തന്നെ നിക്കാതെ കേറടാ…

“അല്ല നിങ്ങൾ സീരിയൽ കാണുന്നത് നിർത്തി അല്ലെങ്കിൽ ടി.വി മുന്നിൽ തന്നെ ആവല്ലോ

ആന്റി : എടാ പൊട്ടാ ഏഴ് മണി മുതൽ ആട തൊടങ്ങാ ഇനിം ണ്ട് അരമണിക്കൂർ

അമ്മ : കാണുന്നവരെ കളിയാക്കലാതെ ഇവന് ഇതിന്റെ സമയത്തെ പറ്റി എന്തെങ്കിലും അറിയോ ”

“🫤”

” ആന്റി.. അപർണ ഉറങ്ങാ…”

ആന്റി : ” അവള് നീ പോയപ്പോ ഉറങ്ങാൻ തുടങ്ങിയതാ ഈ നേരമായിട്ടും നീച്ചിട്ടില്ല ”

” ആണോ… ഇപ്പൊ എണീച്ച്ണ്ടാവോ ”

ആന്റി : അറീല.. നീ ഒന്ന് പോയൊക്ക്

” എന്നാ ഞാൻ ഒന്ന് നോക്കീട്ടു വരെ ”

ഞാൻ അതും പറഞ്ഞു അവളുടെ റൂമിലേക്ക് പോയി. അവള് നല്ല ഉറക്കത്തിലായിരുന്നു

💭 അയ്യോ.. ഇവൾ ഇപ്പളും നീച്ചിലേ . വിളിക്കണോ 🤔. അല്ലെങ്കെ വേണ്ട ഉറങ്ങിക്കോട്ടെ. 💭

ഞാൻ തിരിച്ചു പോകാൻ നേരം വാതിലിന്റെ അടുത്തെത്തിയതും.

💭 അല്ലെങ്കിൽ അവളുടെ ഒപ്പം ഇരിക്കാം. ഇനിപ്പോ അവിടെവപോയാലും ചോരീം കുത്തി ഇരിക്കണ്ടേരും അതിലും നല്ലത് ഇവിടെ ഇരിക്കണെണ് 💭

ഞാൻ അവളുടെ അടുത്തിരുന്നു. ഞാൻ ഒന്ന് അവളുടെ നെറ്റിയിൽ ജെസ്റ്റ് ഒന്ന് തൊട്ടപ്പോൾ ചൂടുണ്ടായിരുന്നു.

💭 ഒന്ന് മഴ നനഞ്ഞു ന്ന് വച്ച് ഇങ്ങനെ ഒക്കെ പനി വരോ. അപ്പൊ എനിക്ക് എന്ത് തേങ്ങക്കാ പനി വരാത്തെ! ഇനി ഇവൾക്ക് നിപ്പ വല്ലതും ആവോ. ഏയ് 💭

ഞാൻ ഫോണെടുത്തു അതിൽ കളിച്ചോണ്ടിരുന്നു. ഫോണിൽ നോക്കികൊണ്ടിരിക്കെ പെട്ടെന്ന് എന്നെ തോണ്ടിയത് പോലെ തോന്നി. ഞാൻ നോക്കിയതും അവള് കണ്ണ് തുറന്ന് കിടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *