ഞാനവരെ ശ്രദ്ധിക്കാത്തത് പോലെ മുകളിലേക്ക് മാത്രം നോക്കികൊണ്ട് ട്രെയിനിലേക്ക് കയറി…..
“സീറ്റ് നമ്പർ എത്രയാ..?
എന്റെ മുൻപിൽ നിന്ന ചാരുവിനോട് ഞാൻ ചോദിച്ചു…അവളും മുൻപിലേക്ക് നോക്കിനിന്ന് ആലോചിക്കുവാണ്…ഇനിയെങ്ങാനുമിവൾ കള്ളവണ്ടി കേറാനുള്ള ഉദ്ദേശത്തിലാണോ വന്നത്…
“അതേ…!!!
ഒന്നൂടെ ചോദിക്കാമെന്ന് വെച്ച് വിളിച്ചതും അവളെന്റെ കയ്യും പിടിച്ചു മുൻപിലേക്ക് നടന്നു….
“AC യോ…?
മുന്പിലെ കർട്ടനും ഗ്ലാസും കണ്ടു ഞാൻ ചോദിച്ചു…
“പിന്നേ നീ അവിടംവരെ ജനറലിൽ പോകുമോ…?
എന്നൊരു ചോദ്യത്തിൽ മിസ്സെന്റെ വായടപ്പിച്ചു…അല്ലേലും ഇതല്ലേ സുഖം…AC യും ഒണ്ട് ഒച്ചപ്പാടും ബഹളവുമില്ല…ഹ്മ്മ്…മിസ്സിന്റെ മനസ്സിലും എന്തോ ദുരുദ്ദേശം ഉള്ളത് പോലെ….
പിള്ളേരെ കൊണ്ടു പോണത് പോലെ എന്റെ കയ്യും പിടിച്ചു സുന്ദരിയായ ഒരു പെണ്ണ് നടന്നു പോകുന്നത് അവിടേം ഇവിടേംയുമായി ഉറക്കം തൂങ്ങിയിരിക്കുന്ന ആളുകൾ ശ്രദ്ധിക്കുന്നുണ്ട്…എനിക്കാണേൽ അവരുടെ നോട്ടത്തിൽ ചെറിയൊരു നാണവും തോന്നാതിരുന്നില്ല
ഒടുക്കം തേടി പിടിച്ചൊരു സീറ്റിൽ ചാരുവിരുന്നു…
“ദേ ഇതെന്റെ സീറ്റ്.. അത് നിന്റേത്…”
അവളിരുന്നതിന്റെ മുന്പിലെ ഒഴിഞ്ഞ സീറ്റ് കാണിച്ചെന്നോട് പറഞ്ഞു…
ഞാനാ സീറ്റിലേക്ക് ഇരുന്ന് ചുറ്റുപാടുമോന്ന് വീക്ഷിച്ചു…ഹ്മ്മ് തരക്കേടില്ല…മാന്യമായൊരു വൃത്തിയുള്ള ബോഗി…സൈഡിൽ പൊതുവെ കണ്ടു ശീലിച്ചിട്ടുള്ള കമ്പി ജനലിന് പകരം ഗ്ലാസ്സ് ആണ്…മുകളിലായി രണ്ട് ബെർത്ത് സീറ്റുകളും.. അത് കാലിയാണ്…അവിടെയെത്തും വരെ ഈ സീറ്റുകളിലേക്ക് ആൾക്കാർ വന്നില്ലെങ്കിൽ…ഞാനിരുന്നെന്റെയുള്ള ബുദ്ധിയിൽ കണക്കുകൾ കൂട്ടാൻ തുടങ്ങി…