♥️അവിരാമം 2♥️
Aviramam Part 2 | Author : Karnnan
[ Previous Part ] [ www.kkstories.com]
ആദ്യ ഭാഗത്തിന് തന്ന പിന്തുണയ്ക്കും പ്രോത്സാഹനങ്ങൾക്കും നന്ദി🙏 ഈ ഭാഗം എത്രത്തോളം നന്നായിട്ടുണ്ട് എന്ന് അറിയില്ല. എഴുതുവാനുള്ള പ്രചോദനം നിങ്ങളുടെ അഭിപ്രായങ്ങലും നിങ്ങൾ തരുന്ന ലൈക്കുകളും മാത്രമാണ്. കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ നിങ്ങളുടെ സ്വന്തം..
കർണ്ണൻ…
എന്റെ മോനൂട്ട നീ ഇങ്ങനെ അറ്റവും മൂലയും പറഞ്ഞാൽ എനിക്ക് ഒന്നും മനസിലാവില്ല. എന്താണെങ്കിലും അത് നീ തെളിച്ചു പറ…..
ഫ്ലാഷ് ബാക്ക്…
മോനൂ…. മോനൂ… ഡാ… എഴുന്നേൽക്ക്..
ങും മമ് ഹ് ആഹ് ഹാ……ങും ഹ് ഹ്
നീട്ടി ഒരു കോട്ടുവായ ഇട്ടു ഹിരൺ ഒന്ന് കൂടി ചുരുണ്ടു
കുറച്ചു നേരം കൂടി ഉറങ്ങട്ടമ്മേ…..
അത് കൊള്ളാം.. നീയല്ലേ പറഞ്ഞത് വെളുപ്പിന് വിളിക്കണം. ഫ്രണ്ടിന്റെ ഹൌസ് വാമിങ് ഉണ്ടെന്നു.എന്നിട്ടിപ്പോ കുറ്റം എനിക്കയോ……
മമ്.. സമയം എത്രയായി…….
ഹിരൺ ബെഡിൽ കിടന്ന ഫോൺ എടുത്തു നോക്കി. വെളുപ്പിന് 3മണി
എന്റെ അമ്മേ 3 മണിയെ ആയിട്ടൊള്ളു.എന്തിനാ ഇപ്പോളെ എണീക്കുന്നത്.അമ്മയോട് ഞാൻ 5 മണിക്ക് വിളിക്കാനല്ലേ പറഞ്ഞത്.സാധാരണ അമ്മമാര് ഒരു അര മണിക്കൂറ് മുന്നെയാ വിളിക്കാറ് . ഇത് നോക്കണേ രണ്ടു മണിക്കൂറെ 🥴……
ആഹാ ഇപ്പൊ വിളിച്ചത് കുറ്റവയോ. എന്ന നീ കിടന്നു ഉറങ്ങുവോ തലകുത്തി നിക്കുവോ എന്നാന്ന് വച്ച ചെയ്യ് ഞാൻ പോകുവാ…..
എങ്ങോട്ട്……..
അതെന്താ എനിക്ക് കിടന്ന ഉറക്കം വരില്ലേ. നിന്നെ വിളിച്ചുണർത്താൻ അലാറവും വച്ചു എണീറ്റു വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ……