Tomboy love ❤❤ [Fang leng]

Posted by

Tomboy Love

Author : Fang leng


ഒരു ഇടവേളക്ക്‌ ശേഷം പുതിയൊരു കഥയുമായി ഞാൻ വീണ്ടും എത്തിയിരിക്കുകയാണ്, ഈ കഥയിൽ അധികം ലോജിക് ഒന്നും ഉണ്ടാകില്ല കുറച്ചധികം സെക്ഷ്യൽ ടെൻഷനും കോമഡിയുമൊക്കെയായി മുന്നോട്ട് പോകുന്ന ഒരു ചെറിയ കഥയയരിക്കും ഇത് എല്ലാവരും അഭിപ്രായം കമെന്റ് ചെയ്യുക 💙💙💙

തിരുവനന്തപുരത്തെ തിരക്കേറിയ ഒരു കോഫീ ഷോപ്പ്

 

“അപ്പോൾ നീ അവളെ കെട്ടാൻ തന്നെ തീരുമാനിച്ചോ അർജുനെ ”

 

“നീ എന്താ ഞാൻ ഇതുവരെ പറഞ്ഞതൊന്നും കേട്ടില്ലേ നാളെ പെണ്ണ് കാണാൻ പോകാനാ അവർ പറഞ്ഞത് കല്യാണം ഉടനെ ഉണ്ടാകും ”

 

“എന്നാലും നീ എങ്ങനെയാടാ ”

 

“എന്റെ മുന്നിൽ വേറെ വഴിയൊന്നുമില്ല ഇപ്പോഴുള്ള പ്രശ്നങ്ങൾ തീർക്കാൻ ഇതേ ഉള്ളു ഒരു വഴി പിന്നെ ആളുകൾ പറയുന്നത് ശെരിയായികൊള്ളാണമെന്നൊന്നുമില്ലല്ലോ ”

 

“ശെരി ഇനിയിപ്പോൾ ഞാൻ എന്ത് പറയാനാ നിന്റെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ എങ്കിലും വീട്ടുകാർക്ക് വേണ്ടി ഇഷ്ടമില്ലാത്ത ബന്ധത്തിന് നിന്ന് കൊടുക്കുക എന്ന്

പറയുമ്പോൾ നിന്റെ ക്യാരക്ടറിന് അത് ഒട്ടും ചേരുന്നില്ല എനിക്കറിയാവുന്ന അർജുൻ എല്ലാ പ്രശ്നങ്ങളെയും വിവേകത്തോടെ നേരിടുന്നവനായിരുന്നു ”

 

“ഇവിടെ എനിക്ക് ഒന്നും ചെയ്യാനില്ല റിയാസേ ഞാൻ കാരണം എന്റെ വീട്ടുകാർ വിഷമിക്കാൻ പാടില്ല ഞങ്ങൾക്ക് ഇനി ആകെ ബാക്കിയുള്ളത് താമസ്സിക്കുന്ന ആ വിട് മാത്രമാണ് അതു കൂടി നഷ്‌ടപ്പെടുന്ന കാര്യം എനിക്ക് ഓർക്കാൻ കൂടി വയ്യ ഈ വിവാഹം നടന്നാൽ ഞങ്ങളുടെ എല്ലാ പ്രശ്നവും തീരും സ്ത്രീധനം വാങ്ങി പ്രശ്നങ്ങൾ തീർക്കുന്നത് ചീപ്പണെന്നറിയാം പക്ഷെ എന്റെ മുന്നിൽ വേറെ വഴിയില്ല “

Leave a Reply

Your email address will not be published. Required fields are marked *