ജീവിത സൗഭാഗ്യം 27
Jeevitha Saubhagyam Part 27 | Author : Meenu
[ Previous Part ] [ www.kkstorioes.com ]
തുടർന്ന് വായിക്കുക……
ഓഫീസിലെ തിരക്കുകൾ മൂലം സിദ്ധു നു രണ്ടു മൂന്ന് ദിവസത്തേക്ക് ആരെയും കാണാൻ പറ്റിയില്ല. ജോവിറ്റ യുടെ മനസ്സിൽ സിദ്ധു മനഃപൂർവം തന്നെ അവോയ്ഡ് ചെയ്യുന്നു എന്നൊരു തോന്നൽ വന്നു തുടങ്ങി, അവൾ അത് ശില്പ യോട് സൂചിപ്പിച്ചു.
ശില്പ: നിനക്കെന്താ പെണ്ണെ വട്ടായോ? സിദ്ധു എന്തിനാ നിന്നെ അവോയ്ഡ് ചെയ്യുന്നേ? നീ അവനെ ഒന്നും ചെയ്തില്ലല്ലോ, അവനു ഓഫീസിൽ തിരക്ക് ആയിട്ടല്ലേ.
ജോ: ഏയ്… അതൊന്നും അല്ല, സിദ്ധു നു ഒന്ന് വരാൻ ഉള്ള ടൈം ഇല്ലാതെ ഒന്നും ഇല്ല. സിദ്ധു നമ്മളെ അവോയ്ഡ് ചെയ്യുന്നതാ.
ശില്പ: അയ്യടാ എന്നെ അതിൽ കൂട്ടണ്ട. എനിക്ക് അവനെ നന്നായി അറിയാം. അങ്ങനെ ഒരു തോന്നൽ നിനക്കു ഉണ്ടെങ്കിൽ നമ്മളെ എന്ന് പറയണ്ട, നിന്നെ എന്ന് മാത്രം പറഞ്ഞാൽ മതി.
ജോ: ഓ… സിദ്ധു ൻ്റെ ഒരു മനസാക്ഷി സൂക്ഷിപ്പുകാരി വന്നേക്കുന്നു.
ശില്പ: ഹാ… അവനെ കുറിച്ച് നീ എന്നെ പഠിപ്പിക്കല്ലേ.
ജോ: ഓ… സമ്മതിച്ചു, നീ സിദ്ധു ൻ്റെ വല്യ ആളാ. എന്നിട്ടെന്താ കെട്ടാഞ്ഞത്?
ശില്പ: അല്ല, നിനക്കിപ്പോ എന്താ വേണ്ടത്?
ജോ: എനിക്ക് ഒന്നും വേണ്ട. നിങ്ങൾ രണ്ടും വല്യ ആൾക്കാർ.
ശില്പക്കു ഒന്നും മനസിലായില്ല, “ഇവൾക്ക് ഇപ്പോ എന്താ പറ്റിയെ” ശില്പ മനസ്സിൽ ഓർത്തു.
ജോ: നീ എന്താ ഇത്ര ചിന്തിക്കുന്നത്?
ശില്പ: നിൻ്റെ തല വല്ല സ്ഥലത്തും ഇടിച്ചോ?
ജോ: എന്താ എനിക്ക് തലക്ക് വല്ലതും പറ്റിയോ എന്നാണോ?