അന്ന് രാത്രിയിൽ വീണ്ടും പെരുമാൾ പത്മയുടെ വീട്ടിൽ വന്നു..
പത്മക്ക് അയാൾ അന്നും തന്റെ കൂടെ കിടക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും രാത്രിയിൽ ഷൂട്ടിങ് ഉണ്ട് എന്ന് പറഞ്ഞ് ഭക്ഷണം കഴിച്ച ശേഷം പോകുകയാണ് ചെയ്തത്…
പോകുന്നതിനു മുൻപ് പത്മയെ തനിയെ ടെറസിൽ വിളിച്ചു കൊണ്ടുപോയി ശ്രീകുട്ടിയുടെ കാര്യം പറഞ്ഞു..
പോത്തൻ സാറിന്റെ ഓഫീസിൽ പോയിരുന്നു എന്നും ശ്രീകുട്ടിയുടെ കാര്യത്തിൽ നമ്മൾക്ക് സമ്മതമാണ് എങ്കിൽ തീരുമാനം നാളെ തന്നെ അവരെ അറിയിക്കാൻ പറഞ്ഞിട്ടുണ്ട് എന്നും പത്മയോട് പറഞ്ഞു..
” അണ്ണാ ഇത്രയും വലിയ ഓഫർ നമ്മുടെ ഭാഗ്യം കൊണ്ട് കിട്ടിയതാണ്..
അണ്ണൻ പറഞ്ഞപോലെ അവൾ സിനിമയിൽ വലിയ നിലയിൽ എത്തും എന്ന കാര്യത്തിലും എനിക്ക് സംശയമില്ല.. അവൾക്കും വലിയ നടിയാകണമെന്നാണ് ആഗ്രഹം..
മൂത്തവളെ പോലെ പഠിക്കാൻ അത്ര മിടുക്കിയൊന്നും അല്ല ശ്രീക്കുട്ടി.. ”
“പിന്നെയെന്താണ് പത്മേ കുഴപ്പം..? ”
“അണ്ണാ അവൾ ചെറിയ കുട്ടിയല്ലേ..
അഭിനയം മാത്രം ആയിരിക്കില്ലല്ലോ
ചെയ്യേണ്ടി വരുക.. പ്രത്യേകിച്ച് പുതുമുഖം ആകുമ്പോൾ..അവൾക്ക് അതേപറ്റിയൊക്കെ അറിയില്ലല്ലോ..
പോത്തൻ സാറൊക്കെ ചെറിയ കുട്ടികളെ കൈയിൽ കിട്ടിയാൽ എന്തൊക്കെ ചെയ്യുമെന്ന് പറയാൻ പറ്റില്ല.. ”
” ശ്രീകുട്ടിയുടെ പ്രായം പോലും ഇല്ലാത്ത പലരെയും ഫീൽഡിൽ കൊണ്ടുവന്ന ആളാണ് പോത്തൻ സാർ.. ഭാരതിയുടെ കാര്യം നിനക്ക് അറിയാവുന്നതല്ലേ. ഇപ്പോഴും പോത്തൻസാർ എന്ന് പറഞ്ഞാൽ ഭാരതിക്ക് ദൈവത്തെ പോലെയാണ്..
കന്നി മേരിയും അതുപോലെ തന്നെ..
ഉടൻ ഇറങ്ങാൻ പോകുന്ന ജോണി എന്ന തമിഴ് പടത്തിൽ സൂപ്പർ സ്റ്റാർ നളിനി കാന്തിന്റെ നായിക കന്നി മേരിയാണ്.. തെലുംങ്കിൽ നിന്നും ധാരാളം ഓഫാറുകൾ ഉണ്ട്.. ലക്ഷങ്ങൾ അല്ലേ വാരി കൂട്ടുന്നത്..
പോത്തൻസാർ അതൊക്കെ പൂ പോലെ കൈകാര്യം ചെയ്യാൻ അറിയാവുന്ന ആളാണ്.. പോരെങ്കിൽ നീയും അവളുടെ കൂടെയല്ലേ..നീ ഇന്ന് തന്നെ അവളോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്ക്..എന്നിട്ട് മെയ്ക്കപ്പ് ടെസ്റ്റിന് അവളെ തയ്യാറാക്ക്.. “