ചേച്ചിമാരുടെ അനിയൻകുട്ടൻ
Chechimaarude Aniyankuttan | Author : Lion
(അക്ഷര തെറ്റുകൾ ക്ഷമിക്കുക….)
(നിങ്ങളുടെ അഭിപ്രായങ്ങളും സപ്പോർട്ടും മാത്രമാണ് പിന്നെയും എഴുതാനുള്ള ഊർജം നൽകുന്നത്)….
“എടാ നീ വരുന്നുണ്ടോ എത്ര നേരായി ഞാൻ ചോദിക്കുന്നു”
കണ്ണന്റെ ചോദ്യം കേട്ടു വെള്ളമടിച്ചു കിറുങ്ങി ഇരിക്കുന്ന ഞാൻ ഒന്ന് മൂളി…
“മ്മ് എടാ ഇനിയും സമയം ഉണ്ടെടാ നീ കിടന്ന് ചാടാതെ നീ രണ്ടു പെഗ് കൂടി അടിക്ക് എന്നിട്ട് പോവാ അവിടെ പോയി പെൺപിള്ളേരെ വായി നോക്കാൻ അല്ലെ ഒന്ന് ചിൽ ആവട്ടെ അടിക്കെടാ ഒന്നുടെ”
ഒരു പെഗ് കൂടി അവനൊഴിച്ചു കൊടുത്തു കൊണ്ട് ഞാൻ അവനെ ഒന്ന് പിടിച്ചു നിർത്തി…
“എന്നെ അമ്മ വിളിച്ചോണ്ട് ഇരിക്കുന്നുണ്ടെടാ നീ വരണേൽ വാ ഞാൻ പോകുവാ”
ഞാൻ എഴുന്നേൽക്കാൻ പോകുന്നില്ലന്നു തോന്നിയത് കൊണ്ടാവണം അവൻ എഴുന്നേറ്റു പോകാൻ ഒരുങ്ങി…
“എടാ പോകല്ലേ ടാ ഇതു കൂടെ അടിക്ക് ഞാനും വരുന്നുണ്ട് അങ്ങോട്ട് എനിക്കും ഉണ്ട് ആ കല്യാണം രഘുവേട്ടന്റെ അല്ലെ ഒരു മൂഡ് ഇല്ലാതെ അവിടെ പോയി ചുമ്മാ നിൽക്കണ്ടേ ദേ ഇതു കൂടി അടിക്ക് പിന്നെ നിന്റെ മറ്റവൾ ഉണ്ടാവുമല്ലോ അവിടെ ശ്രേയ അവളെ കാണാൻ അല്ലെ നീ ഓടണെ”
കണ്ണൻ സ്നേഹിക്കുന്ന പെണ്ണാണ് ശ്രേയ അവളെ കാണാനുള്ള ധൃതിയാണ് ഇതെന്നു എനിക്ക് മനസിലായിരുന്നു അവളു വിളിച്ചു കാണും ഇവനെ അതാണി വെപ്രാളം…
“എടാ അതൊന്നും അല്ല അമ്മ വിളിച്ചോണ്ട് ഇരിക്കുന്നുണ്ട് ഇനിയും കാണാതെ ഇരുന്ന സംശയിക്കും നിന്റെ കൂടെ ആണെന്ന് പറഞ്ഞ വെള്ളമടിക്കുവാണെന്ന് ഉറപ്പാകും അതു മതി പിന്നെ തുടങ്ങാൻ അതാടാ നീ വേഗം വരാൻ നോക്ക്”