തല കുനിച്ചു നിൽക്കുന്ന അവൾ കണ്ണുനീര് തുടക്കുന്ന അവളുടെ തലയിൽ തലോടി
വെറുതെ ഓരോന്നാലോചിച്ചു വിഷമിക്കണ്ട… നിങ്ങൾ ക്യാമ്പും കാര്യങ്ങളും ആയി ഹാപ്പിയായിട്ടിരിക്ക്… എല്ലാം പടച്ചോന്റെ വിധി പോലെ നടക്കും… മോള് സന്തോഷമായിട്ടിരിക്ക് പടച്ചോൻ നല്ലതെ വരുത്തൂ… പിന്നെ നിന്റെ ആദിക്കാനോട് ഞാനീ ചോദിച്ചതും പറഞ്ഞതുമൊന്നും പറയാൻ നിൽക്കണ്ട…
മ്മ്…
അവളോട് യാത്ര പറഞ്ഞു അവിടുന്ന് ഇറങ്ങി പുറത്തേക്ക് വരുന്നതിനിടെ ബിച്ചുവിന്റെ കാൾ വന്നു
അവൻ പറഞ്ഞ കാര്യങ്ങൾ കേട്ട് ഒക്കെ പറഞ്ഞു പ്രിയയെ വിളിച്ചു
ഹലോ…
നിന്റെ അടുത്ത് ആരേലുമുണ്ടോ…
ഉണ്ട്… എന്തേ…
നീ ഒന്ന് മാറി നിൽക്ക്…
അവൾ ആരോടോ പുറത്ത് പോവാൻ പറഞ്ഞു
പറഞ്ഞോ…
ഡി വൈ എസ് പി ജയിംസ് ആരാ…
ഈ കേസിൽ ഏന്റെ ടീം മെമ്പറാണ്… എന്തേ…
ആളെങ്ങനെ…
ഒരു കറപ്ഷൻ ഇല്ലാത്ത ഓഫിസറാണ്… ജയിംസ് ഒരിക്കലും അങ്ങനെ ചെയ്യുമെന്നെനിക്ക് തോന്നുന്നില്ല… ജയിംസിന്റെ തിയറികളും കണ്ടെത്തലുകളും ഈ കേസിൽ ഒരുപാട് ഹെല്പ് ചെയ്തിട്ടുണ്ട്… അങ്ങനെ ചെയ്യാനായിരുന്നെങ്കിൽ ജയിംസിന് ആ തെളിവുകൾ അവർക്ക് കൊടുത്താൽ മതിയായിരുന്നു…
ഉറപ്പാണോ…
നൂറ് ശതമാനം…
എങ്കിൽ നീ ജയിമ്സിനെ കൂട്ടി ഞാനയക്കുന്ന ലൊക്കേഷനിലേക്ക് വാ… കാര്യമൊന്നും പറയണ്ട വേറെ ആരും വേണ്ട…
ശെരി…
ഫോൺ വെച്ച് അവന്മാരെ നോക്കി
നിങ്ങളെ കൈയിൽ വണ്ടിയുണ്ടോ…
ഉണ്ടേട്ടാ…
എനിക്ക് കുറച്ച് പ്രിന്റ് ഔട്ട് എടുക്കാൻ ഉണ്ടായിരുന്നു ഒന്ന് കൂടെ വരാമോ…
അതിനെന്താ…