അതേ… ഇന്റർ നാഷണൽ ഫെസിലിറ്റീസോടെ മികച്ച സേവനങ്ങൾ സൗജന്യം പോലെ നൽകുന്ന ട്രെസ്റ്റിന് അതിനുള്ള ഫണ്ട് എവിടുന്നാണെന്നു ചിന്തിച്ചിട്ടുണ്ടോ…
അവർക്ക് കിട്ടുന്ന ഡൊണേഷൻ നിന്നല്ലേ…
ഹഹഹ… തങ്ങളെ സ്ഥാപനങ്ങളിൽ മാത്രം ഡൊണേഷൻ ബോക്സുകൾ വെച്ച ട്രെസ്റ്റിന്റെ ഒരു ദിവസത്തെ ചിലവിന് പോലും ഡൊണേഷൻ ബോസുകളിലെ ഒരുമാസത്തെ ഫണ്ട് തികയില്ല…
പിന്നെ…
നീ ആരോ എന്ന കമ്പനി യേ പറ്റി കേട്ടിട്ടുണ്ടോ…
ആ… കേട്ടിട്ടുണ്ട്… അതൊരു ഇന്റർനാഷണൽ കമ്പനിയല്ലേ…
അതേ… ആ കമ്പനിയാണ് ഈ ട്രസ്റ്റിന്റെ ഇൻകം…
ഓഹ്… കമ്പനിയുടെ ലാഭാവിഹിതമാണോ…
അങ്ങനെയും പറയാം വിശദമായി പറഞ്ഞാൽ… ഈ കഴിഞ്ഞ വർഷം അറുപത്തി മൂന്ന് ദാരിദ്ര കോടീശ്വരൻ മാരുടെ ഒന്നേ പോയിന്റ് പതിനാല് ലക്ഷം കോടി രൂപയാണ് ഇന്ത്യയിൽ ***** ബാങ്ക് മാത്രം എഴുതി തള്ളിയത്… ഗവണ്മെന്റിനോ ബാങ്കുകൾക്കോ അതിൽ കുഴപ്പമില്ല കാരണം ഇതെല്ലാം സാധാരണക്കാർ ആയവരിൽ നിന്നും പാവങ്ങളിൽ നിന്നും പല കാരണങ്ങളും ഫൈനുകളും പറഞ്ഞു ബാങ്കുകൾ പിടിച്ചെടുക്കുന്നുണ്ട്… സ്വിസ് അടക്കമുള്ള പല ഇന്റർ നാഷണൽ ബാങ്കുകളിലും ജനങ്ങളിലേക്കെത്തേണ്ട നികുതി പണം കള്ളപ്പണമായി പൂഴ്ത്തി വെച്ചതും ലീഗലായും ഇല്ലിഗൽ ആയും രാഷ്ട്രീയ നേതാക്കളും ബിസിനസുകാരും അടക്കമുള്ളവരുടെ ഉടമസ്ഥതയിലുള്ള പൂഴ്ത്തി വെച്ച കള്ളപ്പണം അത്രക്ക് സെക്യൂഎർഡ് ആയ ബാങ്കുകളുടെ സർവർ ഹാക്ക് ചെയ്തു പല രാജ്യങ്ങളിലൂടെയും പല മുഖങ്ങൾ ചേർത്ത് വരച്ചെടുത്തു ഉണ്ടാക്കിയ ഇല്ലാത്ത ആളുകളുടെ പേരിലുള്ള അക്കൗണ്ടുകളിലൂടെ സഞ്ചരിച്ച് പണമായി കൈ പറ്റി ഡോളറിലേക്ക് മാറ്റി അമേരിക്ക പോലുള്ള രാജ്യങ്ങളിൽ നിന്നും ആരോ കമ്പനിയുടെ ലാഭവിഹിതമായി ട്രെസ്റ്റിന്റെ അക്കൗണ്ടിൽ എത്തുന്നു… ശെരിക്കും ആ കമ്പനി തന്നെ ഇതുപോലുള്ളവരുടെ കള്ളപ്പണമാണ്… സിമ്പിൾ…