വഴി തെറ്റിയ കാമുകൻ 13 [ചെകുത്താൻ]

Posted by

മുറിയിലിരിക്കുന്ന ചെറുപ്പക്കാരൻ പകയും സന്തോഷവും നിറഞ്ഞ ഭാവത്തോടെ

അപ്പാ… നിങ്ങളെ ഈ നിലയിലാക്കിയവനും അവന്റെ കുടുംബവും സുഹൃത്തുക്കളും അടക്കം കുറച്ചുപേരെങ്കിലും നാളെ തീരും…

(കട്ടിലിൽ മലർന്നു കിടക്കുന്ന ആളുടെ മുഖത്ത് ഭീതി പടർന്നു തളർന്ന ശബ്ദത്തോടെ) രാഹുലേ… വേണ്ട… നീ കരുതുംപോലെ അല്ല അവരിലൊരാളെങ്കിലും ബാക്കിയായാൽ അവരുടെ പ്രതികാരം നമുക്ക് ചിന്തിക്കാൻ പറ്റുന്നതിലും അപ്പുറമാവും…

നമ്മളാരാണെന്നറിഞ്ഞാലല്ലേ… ഒരിക്കലും അവരറിയാൻ പോകുന്നില്ല…

നീ ചിന്തിക്കുന്നതല്ല അവർ… അവർക്ക് അധികാരത്തിന്റെ ബലമുണ്ട്… മാത്രമല്ല എന്തിനും പോന്ന ചെന്നായ കൂട്ടം ആണവർ… എലിയെ പിടിക്കാൻ ഇല്ലം ചുടാനും മടിക്കാത്തവർ…

അപ്പൻ വീണത് കണ്ട് കരഞ്ഞ പതിനേഴുവയസുകാരനല്ല ഞാനിന്ന്… അച്ഛനെ വീഴ്ത്തിയവരെ ജയിക്കാനായി പലരുടെയും ചോരയും കണ്ണീരും ജീവനും മേൽ സമ്പന്നതയുടെ ഒരു സാമ്രാജ്യം തന്നെ കെട്ടിപ്പടുത്തു ഞാൻ…

എത്ര ആൾ ബലമോ ആയുധ ബലമോ പണബലമോ ഉണ്ടെങ്കിലും അവരെ എതിർക്കാൻ പോവണ്ട… നീ അറിഞ്ഞതോ കേട്ടതോ അല്ല അവർ… കാറ്റിന്റെ വേകവും ചാണക്യന്റെ തന്ത്രവും അസുര ഗുണവും ദേവഗുണവും ഒരുപോലെ ഒത്തു ചേർന്ന ചെകുത്താൻമാരാണവർ …

അപ്പാ… അപ്പൻ പേടിക്കണ്ട… നേരെ പോയാൽ തന്നെ ഇന്ന് നമ്മോട് ഏറ്റുമുട്ടാനുള്ള ശക്തി അവർക്കില്ല… എന്നാൽ നമ്മൾ ഇന്ന് അവരെ പുറകിലൂടെയാണ് ആക്രമിക്കാൻ പോകുന്നത്…

അവരെ പറ്റി നിനക്കറിയില്ല… അവരിലെ അസുരഗുണം കണ്ടവരാരും അവരെ എതിർക്കുന്നതിനെപറ്റിയോ അവരെ പറ്റി അന്വേഷിക്കുന്നതിനെ പറ്റിയോ ചിന്തിക്കുക പോലുമില്ല…

Leave a Reply

Your email address will not be published. Required fields are marked *