ഇരുവർക്കുമായ് അവൾ
Eruvarkkumayi Aval | Author : Little Boy
ട്രൈലെർ
ആ രാത്രി ലച്ചുമോളെയും എടുത്ത് അടഞ്ഞു കിടന്ന മുറിയുടെ വാതിലിന്റെ മുന്നിൽ നിൽക്കുമ്പോൾ എന്തെന്നില്ലാത്ത
ഭയവും വെപ്രാളവും അവൾക്ക് അനുഭവപെട്ടു.
അവളുടെ മനസ്സാകെ കലങ്ങിമറിഞ്ഞുകൊണ്ടിരുന്നു.
ഇനി എന്തെന്നറിയാതെ നിൽക്കുമ്പോളാണ് പെട്ടെന്ന് മുന്നിലുള്ള വാതിൽ തുറന്നത്.
അകത്തുനിന്ന ആൾ തന്നെ കണ്ടതും ഞെട്ടുന്നത് ലക്ഷ്മി അറിഞ്ഞു.
ഇരുവരിലും മൗനം നിറഞ്ഞു…..
കുറച്ചു സമയം ആ നിൽപ്പുതുടർന്ന ലക്ഷ്മി
മുന്നിൽ നിൽക്കുന്ന ആളെ കണ്ടില്ലെന്ന് നടിച്ച് മുറിയിലേക്ക് വിറക്കുന്ന കാലുകളുമായി കയറി.
കേറുന്നത്തിനു മുൻപ് അവൾ തനിക്കുമുമ്പിൽ അടക്കപെട്ട അപ്പുറത്തെ മുറിയിലേക്ക് നോക്കാനും മറന്നില്ല.
“എന്തിനാ എല്ലാവരും എന്നോടിങ്ങിനെ ?”
അവൾ മനസ്സിൽ സ്വയം പരിതപിച്ചു.
അകത്തു കയറിയതും അവൾ ആ മുറിയാകെ ആദ്യം കാണുന്നതുപോലെ നോക്കി നിന്നു.
എന്നും കാണുന്നമുറിയായിരുന്നിട്ടുകൂടി എന്തോ അപരിചിതത്വം അവൾക്ക് തോന്നി.
പുറകിൽ ഒരനക്കം അറിഞ്ഞു അവൾ തിരിഞ്ഞു നോക്കി.
ഇരുനിറത്തിൽ തന്നേക്കാൾ ഉയരവും പൊക്കവുമുള്ള ആ മനുഷ്യനെ അവൾ നിർവികരതയോടെ നോക്കി നിന്നു.
“ലക്ഷ്മി നീ ഒന്നുകൊണ്ടും പേടിക്കണ്ട… എന്നെ നിനക്ക് അറിയാവുന്നതല്ലെ. എനിക്കു അവർ പറഞ്ഞതൊന്നും പറ്റില്ല… നിനക്കും അതൊന്നും പറ്റില്ലെന്ന് എനിക്കറിയാം..”
ഇത്രയും പറഞ്ഞുനിർത്തി അയാൾ അവളെ നോക്കി.. പെയ്യാൻ വെമ്പിനിൽക്കുന്ന ആവളുടെ കണ്ണുകൾ അയാളിലും ദുഃഖം ഉണ്ടാക്കി..