ഞാൻ : നീ ഇത് അവനോട് ചോദിച്ചില്ലേ..
അഞ്ചന : മ്മ്മ്….ഞാൻ അവനെ കണ്ടതും അവന്റെ മുഖത്ത് അടിച്ചായിരുന്നു മറുപടി കൊടുത്തത്. അതിന്റെ ദേഷ്യത്തിൽ അവൻ ഞങ്ങൾ റിലേഷൻ ഉണ്ടായ സമയത്തുള്ള ഫോട്ടോസും വീഡിയോസും എല്ലാം എന്റെ അനിയത്തിക്ക് അയച്ചു കൊടുത്തു. ഇനി എന്റെ അച്ഛനും അമ്മയ്ക്കും അയച്ചു കൊടുക്കും എന്നാണ് പറഞ്ഞത്…. എനിക്കിനി മരിച്ചാ മതി…….
അതും പറഞ്ഞുകൊണ്ട് അവൾ പൊട്ടിക്കരയാൻ തുടങ്ങി. ഞാനവളുടെ തോളിൽ മെല്ലെ തട്ടി അവളെ അശോസിപ്പിച്ചു.
ഞാൻ : നീ വിഷമിക്കല്ലേ….. ആദ്യം തന്നെ ഒരു കാര്യം, ഒരു പാർട്ണറിനെ തിരഞ്ഞെടുക്കുമ്പോൾ നല്ലതുപോലെ സമയം എടുത്ത് വേണം തിരഞ്ഞെടുക്കാൻ . ഒരിക്കലും എടുത്തു ചാടി ഒരു തീരുമാനവും എടുക്കരുത്. അവസാനം ഖേദിക്കേണ്ടിവരും.
പിന്നെ ഈ വിഷയത്തിൽ നിന്റെ കൂടെ ഞാനുണ്ട്. പുലർച്ചെ വെടികെട്ട് കഴിഞ്ഞാൽ എന്റെ വക ഒരു വെടികെട്ട് ഉണ്ട് അതോടെ നിന്റെ പ്രശ്നം എല്ലാം തീരും.
അഞ്ചന : എന്ത്…
ഞാൻ : കാണാൻ പോവുന്ന പൂരം ഇനി പറയണോ…. നീ കണ്ടറിഞ്ഞോ അതാണ് രസം….
അഞ്ചന : എനിക്ക് ഒന്നും മനസ്സിലാവുന്നില്ല. നീ അവനെ എന്തങ്കിലും ചെയ്യാൻ പോവണോ..
ഞാൻ : അതൊക്കെ നാളെ നിനക്ക് മനസ്സിലാവും. നാളത്തോട് കൂടെ നിന്റെ എല്ലാ പ്രേശ്നങ്ങളും തീരും.
ഞാനത് പറഞ്ഞതും അവൾ എന്റെ കൈയിൽ പിടിച്ചു.
അഞ്ചന : എത്ര നന്ദി പറഞ്ഞാലും മതിയാവില്ല…. ഈ കുറച്ചു നേരം കൊണ്ട് എനിക്ക് തന്ന ധൈര്യത്തിന് ഒരുപാട് നന്ദി..
ഞാൻ : പോട്ടെ…. നീ ഹാപ്പി ആയി ഉത്സവം കണ്ടോ… ബാക്കി ഞാൻ…., അല്ല ഞങ്ങൾ…., പിന്നെ ഈ കാര്യം ഞാൻ ഇത് അപ്പുവിനോടും നന്ദുവിനോടും പറയുന്നുണ്ട് അവരെ വിശോസിക്കാം കൂടെ നിക്കും.