ലൈഫ് ഓഫ് വിഷ്ണു
Life Of Vishnu | Author : Robert Longdon
ആകാശം കാർമേഘം കൊണ്ട് മൂടികെട്ടിയിരുന്നു.വൈകാതെ ശക്തിയായി മഴ പെയ്യാൻ തുടങ്ങി..
വിച്ചു ഡാ…വേഗം എഴുന്നേക്ക്…ഹ അമ്മേ ഒന്ന് സമാധാനത്തോടെ ഉറങ്ങട്ടെ…ഒന്ന് വെറുതെ വിടോ.തൻ്റെ ഉറക്കം നശിപ്പിച്ച അമ്മയോട് വിഷ്ണു അരിശത്തോടെ പറഞ്ഞു.
സമയം എന്തായിന്നാ നിൻ്റെ വിചാരം.. ഒൻപത് കഴിഞ്ഞു.
അതിനിപ്പോ എന്താ ..ഞാൻ തലയും കുത്തി നിൽകണോ.
ഞാൻ പറഞ്ഞാല് നി കേൾക്കില്ലേ..ഡാ എഴുനേൽക്ക് ചെക്കാ..
എൻ്റെ പൊന്ന് തള്ളേ ..വെളിയിൽ നല്ല മഴയാണ് എഴുന്നേറ്റിട്ട് വേറെ പണിയൊന്നും ഇല്ലല്ലോ..ഒന്ന് വെറുതെ വിട്.
എന്ന പിന്നെ എന്തോ ചെയ്തോ..അച്ഛൻ വന്നിട്ടുണ്ട് .അങ്ങേരു ഇങ്ങോട്ട് കയറി വരുന്നതിനു മുമ്പ് വിളിക്കാൻ വന്ന എന്നെ പറഞ്ഞാല് മതിയല്ലോ..എന്നും പറഞ്ഞ് അമ്മ പോവാൻ തുടങ്ങി.
ഹേ..ഹിറ്റ്ലർ വന്ന..രണ്ടൂസം കഴിഞ്ഞേ എത്തു പറഞ്ഞിട്ട്.. ഹ തല്ലല്ലേ തള്ളേ..
സ്വന്തം തന്തയെ ഹിറ്റ്ലർ എന്ന് പറയുന്നോ..കഴുതെ എന്ന് പറഞ്ഞ് കയ്യിൽ രണ്ടു വട്ടം തല്ലി.
ഓ..കെട്ടിയോനെ പറഞ്ഞപ്പോൾ ഫാരിയക്ക് പൊള്ളിയല്ലോ..
ഹ.. പൊള്ളും..എൻ്റെ കെട്ടിയോനേ പറഞ്ഞാല് ഞാൻ അറക്കും..നി എഴുന്നേറ്റ് പോവാൻ നോക്ക് വിച്ചു.
ഹ എന്ന പിന്നെ ആദ്യം ഇങ്ങടെ ആങ്ങളെയെ വിളിച്ച് എഴുന്നേൽപ്പിക്ക്.ശവം, കെടക്കണ കിടപ്പ് കണ്ട കടപ്പുറത്ത് ചത്തടിഞ്ഞ തിമിംഗലം പോലെ .എന്നും പറഞ്ഞ് ഞാൻ എൻ്റെ തൊട്ടപ്പുറത്ത് കിടക്കയിൽ മലർന്നു കിടന്ന കാശിയെ ചവിട്ടി താഴെ ഇട്ടു.