അന്ധകാരം 4
Andhakaaram Part 4 | Author : RDX-M
[ Previous Part ] [ www.kkstories.com]
മൺകലത്തിൽ നിന്നും തണുത്ത വെള്ളം കുടിച്ചു കൊണ്ട് ഇരുന്നപോൾ ആണ് പുറത്ത് നിന്നും വലിയ ഒച്ചയും ബഹളവും ഒക്കെ കേൾക്കുന്നുണ്ടായിരുന്നു …..രേവതി അങ്ങോട്ടേക്ക് ഓടി പോയി …..
രേവതി കാണുന്നത് മഹി യെ കെട്ടിപിടിച്ചു തേങ്ങുന്ന പ്രിയയെ ആണ്…എത്രത്തോളം അവനെ ചേർത്ത് പിടിക്കാമോ എത്രത്തോളം അവനെ വരിഞ്ഞു മുറുക്കി നിൽക്കുകയാണ്…ഉളളിൽ നല്ല വിഷമം കൊണ്ട് ആയിരിക്കണം അവള് ഇടക്ക് ഇടക്ക് ആയി കൊച്ചി വലിക്കുന്നുണ്ട്…രേവതിക്ക് പിന്തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് മഹിയുടെ മുഖം രേവതിക്ക് കാണുവാൻ കഴിഞ്ഞില്ല…
താൻ കുളിച്ചു കൊണ്ട് നിന്നപോൾ ഇവിടെ എന്ത് മാറ്റം ആണ് നടന്നത് എന്ന് രേവതി അൽഭുതപെട്ടു…
തൻ്റെ മുൻപിൽ നടക്കുന്ന ഈ കാഴ്ചക്ക് വിരാമം ഇടാൻ അവസാനം രേവതി തന്നെ മുൻകൈ എടുത്തു…..
മഹിയേ കെട്ടിപിടിച്ചു നിൽക്കുന്നത് ഒന്നും തനിക്ക് കുഴപ്പം ഉള്ള കാര്യം അല്ല… പക്ഷെ അയൽവട്ടത്ത് അധികം ആളുകൾ ഇല്ല എങ്കിലും താഴെ വഴിയിൽ കൂടെ ആളുകൾ ഒരുപാട് പോകുന്നത് ആണ്…. അവർ ആരെങ്കിലും കണ്ടാൽ മതി ഓരോന്ന് പറഞ്ഞു ഉണ്ടാക്കാൻ….
“ അല്ല എന്താ ഇത്…അയൽവട്ടത് ആൾക്കാർ ഒക്കെ ഉണ്ട്…”
അതു കേട്ടതും പ്രിയ ഞെട്ടി പിടഞ്ഞു കൊണ്ട് അവനിൽ നിന്നും വിട്ടു മാറി…
അവനെ കെട്ടിപിടിച്ചു നിന്നത് അമ്മ കണ്ടത് കൊണ്ട് അപ്പൊൾ അവളുടെ മുഖത്ത് ഒരു ജ്വാളിത ഉണ്ടായിരുന്നു….അവള് അതു വേഗം മറച്ച് പിടിച്ചു…