മഞ്ഞ്മൂടിയ താഴ് വരകൾ 7
Manjumoodiya Thazhvarakal Part 7 | Author : Spulber
[ Previous Part ] [ www.kkstories.com]
നല്ല തണുപ്പുള്ള പുലർകാലം..
പാൽക്കാരൻ ആന്റണിയും, സൗമ്യയുടെ അച്ചൻ ശിവരാമനും, നാണുവാശനുമാണ് കറിയാച്ചന്റെ ആദ്യത്തെ കസ്റ്റമേഴ്സ്.
മൂന്നാളും ബെഞ്ചിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
ചായക്കുള്ള വെള്ളം ചൂടാവുന്നതേയുള്ളൂ..
അത് വരെ അവർ ലോക കാര്യങ്ങൾ ചർച്ച ചെയ്തു കൊണ്ടിരുന്നു.
“അല്ല കറിയാച്ചാ… ഈ ടോണിയുടെ കച്ചവടമൊക്കെ ഇവിടെ നടക്കുമോ… വെറുതേ കുറേ പൈസ മുടക്കാമെന്നല്ലാതെ.. ഇതൊന്നും ഇവിടെ നടക്കില്ലെന്നേ.. നാലാം പക്കം ഇത് പൂട്ടും…”
ഒരു കാര്യത്തിനും നല്ലൊരു അഭിപ്രായം പറയാത്ത ശിവരാമൻഇതും എതിർത്തു.
“ എന്റെ ശിവരാമാ… ഈ നാട്ടുകാർക്കെല്ലാം ഉപകാരമുള്ളൊരു സംഗതി വരുമ്പോൾ നിനെക്കെന്തിനാ ഇത്ര കുത്തിക്കഴപ്പ്… ?
ഇങ്ങിനെ പ്രാകല്ലേ ശിവരാമാ…”
അയാളുടെ സംസാരമിഷ്ടപ്പെടാതെ നാണുവാശാൻ ചൂടായി.
“ ആശാനൊന്നും പറയണ്ട… അവന്പിന്നേ പണ്ടേയുള്ളതാണല്ലോ ഈ കുശുമ്പ്… നല്ലൊരു വർത്തമാനവും അവന്റെ വായിൽ നിന്ന് വരില്ല… “”
എല്ലാവർക്കും ചായ കൊടുത്തു കൊണ്ട് കറിയാച്ചൻ പറഞ്ഞു.
“ അല്ലേ… ഞാനൊരു സത്യം പറഞ്ഞതാ.. അതിനെല്ലാരും കൂടി എന്റെ മെക്കിട്ട് കേറുന്നോ… ?”
ശിവരാമൻ പൊരുതാൻ തന്നെ തീരുമാനിച്ചു.
“ എന്ത് സത്യം.. ?
ഈ നാട്ടുകാരൊക്കെ നല്ല സന്തോഷത്തിലാ.. നിനക്ക് മാത്രമെന്തേ ഇത്ര ചൊറിച്ചിൽ… ?’”
പാൽക്കാരൻ ആന്റണി കൂടി എതിർത്തപ്പോൾ, താൻ ഒറ്റപ്പെട്ടെന്ന് മനസിലാക്കി ശിവരാമൻ പ്ലേറ്റ് തിരിച്ചിട്ടു.