അങ്കിത (സ്വയം ഫോണിൽ നോക്കിക്കൊണ്ട്): അയ്യോ എൻ്റെ ചെക്കൻ എന്നെ വിളിച്ചിരുന്നൊ.!! സോറി ഡാ കുട്ടാ, ഞാൻ കുളിക്കുക ആയിരുന്നു. ഓഹോ… അവൻ്റെ ഒരു സോറി മെസ്സേജ്. എൻ്റെ ചെക്കൻ വേറൊരുത്തിക്കും വേണ്ടി സംസാരിക്കാൻ പാടില്ല, അതു കൊണ്ടല്ലേ ഡോക്ടർ ദേഷ്യപ്പെട്ടത്. സരല്യാ ട്ടോ, നാളെ നമുക്ക് സോൾവ് ആക്കാം.
ഞാൻ (പുതിയ മെസ്സേജ് അയച്ചു): നാളെ ശെരിയാക്കിയാൽ പോരാ, ഇന്ന് തന്നെ സോൾവ് ചെയ്യണം.
ആ മെസ്സേജ് കണ്ട് അവള് ചാടി എഴുന്നേറ്റു റൂമിൽ മുഴുവൻ ഒന്ന് നോക്കി, എന്നെ കണ്ടില്ല. വാതിൽ തുറന്നു അവള് പുറത്തേക്ക് ഇറങ്ങി വന്നു. ഇതിനിടയിൽ ഞാൻ തൊട്ടടുത്ത് ഉള്ള ബെഡ്റൂമിലേക്ക് കയറിയിരുന്നു. അവള് ആകെ ടെൻഷൻ ആയി.
അങ്കിത (ഉച്ചത്തിൽ): അഖിൽ. കളിക്കല്ലേ, വെറുതെ എന്നെ പേടിപ്പിക്കാൻ നോക്കണ്ട. നീ എവിടെ ഉണ്ട് എന്ന് എനിക്കറിയാം.
ഞാൻ ഓടി ചെന്നു അവളെ കെട്ടി പിടിച്ചു. അവള് പെട്ടന്ന് കുതറി മാറി നെഞ്ചില് കൈ വെച്ച് നിന്ന് കിതക്കാൻ തുടങ്ങി.
അങ്കിത: തെമ്മാടി. ഞാൻ പേടിച്ച് ചത്തെനെ. നിനക്ക് എന്തിൻ്റെ കേടാണ് അഖിൽ ഇങ്ങനെ പേടിപ്പിക്കുന്നെ മനുഷ്യനെ.
ഞാൻ (ചിരിച്ചു കൊണ്ട്): ഇതെല്ലാം എൻ്റെ നമ്പർ അല്ലെ ഡോക്ടറെ.
അങ്കിത: നീ എങ്ങനെ അകത്തു കയറി. ?
ഞാൻ: വാതിൽ കുറ്റി ഇട്ടു വേണ്ടേ ഡോക്ടറെ ഈ ഫാഷൻ ഷോ പോസ്സിൽ നിൽക്കാൻ.
അങ്കിത (തലയിൽ കൈ വെച്ച്): ശെരിയാണ്. വീട്ടിൽ എത്തിയപ്പോൾ ആൻ്റി വിളിച്ചു. സംസാരിച്ചു അകത്തു കയറി വാതിൽ കുറ്റി ഇടാതെ ആണ് അകത്തു വന്നത്. ശ്യീ… പിന്നെ അതു മറന്നും പോയി.