അവൻ തലകുലുക്കി. നേരത്തെ എഴുതിവെച്ചിരുന്ന ഒരു കുറിപ്പടിയുമായി അവൾ വന്നു. കൊടുക്കാൻ നേരമാണ് പെട്ടെന്ന് എന്തോ ഓർത്തത് പോലെ തലയില്‍ കൈ വച്ചത്. കുറിപ്പില്‍ ഒരു വാക്ക് കൂടി കൂട്ടിച്ചേര്‍ത്ത് അവന് കൈമാറിയതും കണ്ണൻ നെറ്റി ചുളിച്ച് വല്ലാത്ത ഭാവത്തില്‍ നോക്കി. അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
“ മിനങ്ങാന്നേ ആയതാ. ധൃതിയില്‍ ഇങ്ങോട്ട് വന്നപ്പൊ എടുക്കാൻ മറന്നു. ബുദ്ധിമുട്ടാവില്ലെങ്കിൽ ഒരു പാക്കറ്റ് വാങ്ങിച്ചേക്കൂ.” അവള്‍ വളരെ നിസ്സാരമായി ആണത് പറഞ്ഞത്.
ബൈക്കില്‍ അവൻ മറയുന്നതും നോക്കി അവൾ കുറേ നേരം നിന്നു. പിന്നെ ചെങ്കൊടി പാറിച്ച ആദ്യ ദിവസം മുതല്‍ മൂന്ന് ദിവസം, ഹാളിൽ തൂക്കിയിട്ടിരുന്ന കലണ്ടറിൽ വെട്ടി. ഇനി ഏഴ് നാളുകൾ കൂടി… അത്തിപ്പഴം തോൽക്കുന്ന ചുണ്ടുകളാൽ അവൾ ഉരുവിട്ടു.
സന്ധ്യ ആയപ്പോൾ കണ്ണൻ വെറുതെ ഹാളിൽ ഇരിക്കുമ്പോഴാണ് കട്ടൻ കാപ്പിയുമായി രണ്ട് കൈകൾ പിന്നിൽ നിന്നും നീണ്ട് വന്നത്. അവനൊരു ഇളം ചിരിയോടെ അത് വാങ്ങി. അവൾക്ക് ഇരിക്കാനായി സോഫയിൽ ഇത്തിരി നീങ്ങി ഇരുന്നു.
“ കണ്ണന് പഠിക്കാനൊന്നുമില്ലേ…” കാപ്പി കുടിച്ച് തീരാറായപ്പോൾ അവൾ ചോദിച്ചു. “ അംബിക ടീച്ചർ കഴിഞ്ഞയാഴ്ച വഴിയിൽവച്ച് കണ്ടപ്പൊ യൂണിവേഴ്സിറ്റി പരീക്ഷയാണെന്നോ മറ്റോ പറഞ്ഞിരുന്നു.”
“ ആണോ… ടീച്ചർ മറ്റെന്തെങ്കിലും പറഞ്ഞോ?” അവൻ ആകാംക്ഷയോടെ ചോദിച്ചു.
“ ഹ്മ്ംം… സതീശേട്ടന്റെ ശല്യം കാരണം ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും കേസ് കൊടുക്കേണ്ടി വരുമെന്നും ഒക്കെ. പറഞ്ഞുതിരുത്തുന്നേൽ ആയിക്കോളാൻ. ടീച്ചർക്ക് അറിയില്ലല്ലോ എന്റെ അവസ്ഥ. അതൊക്കെ പോട്ടെ… പറഞ്ഞില്ലല്ലോ, ഈ വട്ടം എക്സാം എഴുതുന്നില്ലേ? പഠിക്കുന്നതൊന്നും കാണുന്നില്ല.”