ടീച്ചർമാരുടെ കളിത്തോഴൻ 3
Teacherumaarude Kalithozhan Part 3 | Author : Oliver
[ Previous Part ] [ www.kkstories.com ]
ആ നാട് ഓര്‍ക്കുവാന്‍ നല്ലതൊന്നും നല്‍കാതെ അവനെ അത്രയ്ക്കും വിഷമിപ്പിച്ചിരുന്നു. ജീവിക്കുവാനോ പ്രതീക്ഷിക്കുവാനോ ഒന്നും ഇല്ല. ആളുകളുടെ മുഖത്ത് പോലും നേരെ നോക്കാൻ തോന്നുന്നില്ല. നശിച്ച നാട്. വെളുപ്പിനുള്ള ട്രെയിനിൽ പോകാം, എങ്ങോട്ടെങ്കിലും. അത് ഓര്‍ത്താണ് അവന്‍ ഉറങ്ങാന്‍ കിടന്നത്. മദ്യം തലയ്ക്ക് പിടിച്ചിട്ട് പോലും ഓരോന്ന് ആലോചിച്ച് കിടന്നതുകൊണ്ട് ഉറങ്ങാന്‍ താമസിച്ചു.
പാതിരാ കഴിഞ്ഞുകാണും. നല്ല ഉറക്കം പിടിച്ചുവരുന്ന സമയത്താണ് വാതിലിൽ ശക്തിയായ മുട്ട് കേട്ടത്.
അർദ്ധരാത്രിയിൽ ആരാ ഇവിടെ വന്ന് മുട്ടാൻ? കണ്ണൻ കണ്ണ് തിരുമ്മി വാതിൽ തുറന്നു. കള്ള് തലയ്ക്ക് പിടിച്ചത് കാരണം കണ്ണ് തെളിയുന്നില്ല. എങ്കിലും അവൻ കണ്ടു, പേടിച്ച മാൻപേടയെ പോലൊരു പെണ്ണിനെ, ഒരു പ്ലാസ്റ്റിക് കവറില്‍ തുണി ആണെന്ന് തോന്നുന്നു. നെഞ്ചിനോട് ചേർത്ത് പിടിച്ചിട്ടുണ്ട്. അവളുടെ കണ്ണിൽ മുഴുവന്‍ ഭയം.
“എന്താ?? എന്ത് വേണം ?”
“ ഞാൻ… എന്നെ അറിയില്ലേ? അപ്പുറത്തെ വീട്ടിലെ സതീശന്റെ ഭാര്യയാ. കണ്ണന് ഓർമ്മ കാണും.. മായ… പണ്ട് കുറച്ച് ദിവസം ഇയാളവിടെ ട്യൂഷൻ പഠിക്കാൻ വന്നിട്ടുണ്ട്.”
അവനത് സത്യമാണോന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. കള്ളിന്റെ മത്തിൽ മുഖം വ്യക്തമാകുന്നില്ല. കണ്ണ് ഒന്നൂടെ തിരുമ്മി നോക്കി. അതെ… മായേച്ചി തന്നെ. പണ്ടത്തെ തന്റെ കളിക്കൂട്ടുകാരി. എങ്കിലും ഇപ്പോഴവൾ അവന് ആരുമല്ല. ശത്രുവിന്റെ ഭാര്യ മാത്രം. നാവ് കുഴഞ്ഞ സ്വരത്തിൽ പരുഷമായി ചോദിച്ചു.