ശെരിയാണ് നീയിനി ഒന്നിനും വരില്ല നിനെയിനി മറ്റാരും കാണില്ല… നീ എവിടെപ്പോയെന്ന് മറ്റാരും അറിയില്ല… ഗിരീ…ഇവിടെ ഉള്ള ഒരുത്തനെയും ഇനി ഒരാളും കാണരുത്… ഒന്നിനും ഒരു തെളിവും ഉണ്ടാവരുത്…
ഗിരി : എല്ലാത്തിനെയും നല്ല ചില്ലി പരുവത്തിനു കൊത്തി നുറുക്കി ഉൽക്കടലിൽ മീനിന് തീറ്റയാക്കുന്ന കാര്യം ഞാനേറ്റു…
ഇവിടെ ആര് വന്നു എങ്ങനെ തപ്പിയാലുംഒരു തുള്ളി ചോര വീണതറിയരുത്…
ഗിരി : ഒക്കെ ഞാനേറ്റു ബായ്… ഇങ്ങളീ സീൻ വിട്ടേക്ക്… ഇത് ഞാനും പിള്ളാരും നോക്കിക്കൊള്ളാം…
അവളുടെ കൈയിലെ പൊതിയിൽ അൻപത് ലക്ഷം ഉണ്ട് അവന്മാരെ കൈയിൽ വേറേ എന്തുണ്ടെന്നു നോക്ക് അത് നിങ്ങളെടുത്തോ…
അവൾ വാള് ഗിരിയുടെ കൈയിലേക്ക് കൊടുത്ത് മുഖവും കയ്യും കഴുകി വന്നു വണ്ടിക്ക് മുകളിലെ തട്ടമെടുത്തു എനിക്കരികിൽ വന്നു ചുറ്റുമ്പോ ഗിരിയുടെ ആളുകൾ അവർക്കു നേരെ ചെന്നു അവരുടെ കൈയിലെ ആയുധങ്ങൾ വാങ്ങി അവരുടെ കഴുത്തിലേക്ക് കത്തി ചേർത്തു വെച്ച് നിൽക്കുന്ന അവരെ നോക്കി നിൽക്കെ അഫി തട്ടം ചുറ്റി കുത്തി കഴിഞ്ഞ് എന്റെ കവിളിൽ ഉമ്മവെച്ചു
അഫി : പോവാം…
ഒഫ് കോഴ്സ് ബേബി…
കാലെടുത്തു മേലേ വെച്ച് താഴേക്ക് ചാടി ഇറങ്ങി അവൾക്കടുത്തേക്ക് നടന്നു
ദിവ്യാ… ചതിക്ക് മാപ്പില്ല എങ്കിലും നിന്നെ ഞാൻ ഇപ്പൊ വെറുതെ വിടുവാണ്… നിന്നെ ഇപ്പൊ ടാക്സി സ്റ്റാന്റിൽ വിടും… നീ വീട്ടിലെത്തി മൂന്ന് ദിവസം മാക്സിമം ചത്തു പൊയ്ക്കോണം ഇല്ലെങ്കിൽ ജീവനോടെ ഇരിക്കുന്നതോർത്ത് ചാവാൻ പോലും കഴിയാതെ നീ നീറി നീറി ജീവിക്കും… നീ ചത്താലും ഇല്ലെങ്കിലും നാലാം നാൾ ഞാൻ നിന്നെ കാണാൻ വരും… ഇവിടെ ഇന്ന് കണ്ടതോ നീ ചാവുന്നതിന്റെ കാരണമോ നീ ആരോടേലും പറഞ്ഞാൽ നിന്റെ മക്കളടക്കം കുടുംബത്തോടെ നരകിപ്പിക്കും… നിങ്ങളിത്രയും സീക്രട്ടായി ചെയ്ത പ്ലാൻ അറിയാമെങ്കിൽ ഓർത്തോ നിന്റെ വീടിന്റെ ചുവരുകൾ പോലും എനിക്കായി കേൾക്കും… ഗിരിയെ നോക്കി ഞങ്ങൾ വിടുവാ…