കണിവെള്ളരികൾ
Kanivellarikal | Author : Rishi
മധൂ! എടാ മധൂ! ഇന്നലെയടിച്ച മിലിട്ടറി സാധനത്തിൻ്റെ കെട്ടുവിട്ടിട്ടില്ല! ഞാൻ കഷ്ട്ടപ്പെട്ട് ഒട്ടിപ്പിടിച്ച കൺപോളകൾ തുറന്നു. ഉറക്കത്തിൻ്റെ ആഴങ്ങളിൽ നിന്നും പൊങ്ങി വരുന്നതിൻ്റെ ഇറിട്ടേഷൻ! തലയോട്ടിക്കാത്ത് ആരോ ചുറ്റിക വെച്ചടിക്കുകയാണ്!
അപ്പഴേക്കും ആ അലർച്ചയുടെ ഉടമ, എൻ്റെ അഭിവന്ദ്യ മാതാവ് വാതിലു തുറന്നകത്തേക്കു വന്നു. എൻ്റെ മുഖത്തുനിന്നും പുതപ്പു വലിച്ചുമാറ്റി.
ഡാ! സമയമെത്രായീന്നറിയോ! പതിനൊന്ന്!
അതിന്? എന്താമ്മേ! ആകപ്പാടെ ഒരു ദിവസമാണ് കിട്ടണത്! ഞാൻ പിന്നേം ചുരുണ്ടുകൂടി….
ഠപ്പ്! മൂപ്പത്തീടെ വലിയ കൈപ്പത്തി എൻ്റെ കുണ്ടിയിൽ ആഞ്ഞു പതിച്ചതിൻ്റെ ശബ്ദം അവിടമാകെ മുഴങ്ങി.
ആഹ്! ഞാൻ വിളിച്ചുകൊണ്ടെണീറ്റു. എന്തു പറയാനാണ്! ഓർമ്മ വെച്ച നാളു മുതൽ മൂപ്പത്തീടെ വചനമാണ് വീട്ടീൽ വേദവാക്യം. തന്തപ്പടി ഇതിലൊന്നും ഇടപെടുന്ന പ്രശ്നമേയില്ല! വെള്ളമടീം കൂട്ടുകാരുടെ കൂടെയുള്ള അർമ്മാദവും അനുവദിച്ചാൽ അങ്ങേർക്ക് വേറൊന്നും പ്രശ്നമല്ല. ഒണ്ടാക്കിയ പിള്ളാര് അങ്ങേരടെ ഭാര്യേടെ ഉത്തരവാദിത്തം എന്ന മട്ടിൽ വിലസുന്ന, ഹിറ്റ്ലറുടെ ഭർത്താവുദ്യോഗം വഹിക്കുന്ന മഹാൻ!
ഈയുള്ളവൻ്റെ പേര് നിങ്ങളു കേട്ടല്ലോ. ബീക്കോം നമ്മടെ ദാസനെപ്പോലെ ഫസ്റ്റ്ക്ലാസ്സിൽ പാസ്സായിട്ട് തന്തപ്പടീടെ പരിചയക്കാരൻ്റെ ഏജൻസീല് കണക്കപ്പിള്ളയായി പണിയെടുക്കുന്നു. ഒരു കൊല്ലമായി. കൊറച്ചൂടെ അടിച്ചുപൊളിച്ചിട്ട് വല്ല പണിക്കും പോവാന്നു വിചാരിച്ചപ്പോൾ അതാ വരുന്നു മൂപ്പത്തീടെ കല്പന! എന്തു ചെയ്യാനാണ്.