അവൻ: അതിനെന്താ മോനെ. ഒരു 11 മണിക്ക് നീ സ്റ്റേഷനിൽ എത്തിയൽ മതി.
ഞാൻ: ok ഡാ. എങ്കിൽ നാളെ കാണാം.
അങ്ങിനെ ഫോൺ കട്ട് ചെയ്തു ഞാൻ മാഡത്തിനേ നോക്കി. അവർ ഒരു ആശ്വാസ പുഞ്ചിരിയുമായി എന്നെ നോക്കി ചിരിച്ചു.
ഞാൻ: ഇനി നേരം വെളുപ്പിക്കണം.
അവർ: ഡാ.. ഭയങ്കര തലവേദന. എനിക്കൊന്നു കിടക്കണം, നമുക്ക് ഏതേലും ഹോട്ടലിൽ തങ്ങാം.
ഞാൻ: അതു സൂപ്പർ മാഡം. അപ്പോള് എൻ്റെ ടെൻഷനും കുറയും. ഞാൻ കാറിൽ കിടന്നോളം. എൻ്റെ കൂർക്കം വലി മാഡത്തിന് ബുദ്ധിമുട്ട് ആവുകയും ഇല്ല.
അവർ ഒന്ന് ചിരിച്ചു. പിന്നീട് അവർ തന്നെ ഒരു ആപ്പിൽ കയറി മുന്തിയ ഏതോ ഹോട്ടലിൽ റൂം ബുക്ക് ചെയ്തു, ഞങൾ ഹോട്ടലിലേക്ക് പുറപ്പെട്ടു. ഹോട്ടലിൽ എത്തി check-in ചെയ്തു മാഡം റൂമിലേക്ക് പോയി. ഞാൻ ഡ്രൈവർമാർക്കുള്ള ഡോമെട്രി പോലെ ഒരു റൂമിലേക്ക് പോയി. കുറച്ച് കഴിഞ്ഞപ്പോൾ മാഡം ഫുഡ് കഴിക്കാൻ restaurent ലേക്ക് ചെല്ലാൻ പറഞ്ഞു, ഞാൻ ചെന്നപ്പോൾ മാഡം അവിടെ ഉണ്ട്.
മാഡം: അഖിൽ, എന്തേലും കഴിക്കാം. വല്ലാത്ത ക്ഷീണം, തല വേദനയും ഉണ്ട്.
ഞാൻ: ഒന്ന് ഉറങ്ങി എഴുന്നേറ്റാൽ ശെരി ആവും മാഡം.
മാഡം: hmm…. നിനക്ക് ഡ്രിങ്ക്സ് എന്തേലും വേണോ.? ഇവിടെ കിട്ടും.
ഞാൻ: വേണ്ട മാം. മാഡം വേണേൽ കഴിച്ചോളൂ.
മാഡം: കഴിക്കാറുണ്ട്, പക്ഷെ ഇന്ന് വേണ്ട, ഒരു മൂഡ് ഇല്ല.
ഞങൾ അങ്ങനെ ഭക്ഷണം കഴിച്ച് റൂമുകളിലേക്ക് പോയി. ഞാൻ കിടക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്. ഒന്ന് മയങ്ങിയപ്പോൾ ഫോൺ ബെൽ അടിച്ചു.