അനിത ചേച്ചി 1 [Akhil George]

Posted by

അനിത ചേച്ചി 1

Anitha Chechi Part 1 | Author : Akhil George


ഒറ്റ ഭാഗത്തിൽ നിർത്തണം എന്ന് വിചാരിച്ചാണ് ഈ കഥ എഴുതാൻ തുടങ്ങിയത്. പക്ഷേ ചില തിരക്കുകൾ കാരണം ഇത്രയും ഭാഗം ഞാൻ ഇടുന്നു. ഇഷ്ടപെട്ടാൽ അഭിപ്രായം കമൻ്റിൽ രേഖപ്പെടുത്തുക. അപ്പോളാണ് അടുത്ത ഭാഗം എഴുതാൻ ഉള്ള പ്രചോദനം ഉണ്ടാവൂ…..


 

അനിത ചേച്ചി

 

ഞാൻ അഖിൽ. വയസ്സ് 27… കൊറോണ ദിനങ്ങൾ എന്ന കഥയിലൂടെ ചിലർക്ക് എന്നെ അറിയാം.

 

ബംഗളൂരുവിൽ ഓല ക്യാബ് ഓടിച്ചു കൊണ്ടിരിക്കുന്ന കാലം. രാത്രി ഒരു മണി കഴിഞ്ഞു. എയർപോർട്ടിൽ നിന്നും ഒരു റിട്ടേൺ ട്രിപ്പ് ഇലക്ട്രോണിക് സിറ്റിയിലേക്ക് പൊയ്ക്കൊണ്ടിരുന്നു. ഉറക്കം എന്നെ നന്നായ് പിടികൂടി തുടങ്ങി. എങ്ങനേലും കസ്റ്റമർ ഡ്രോപ്പ് ചെയ്തു ഒന്ന് ഉറങ്ങണം, അതാണ് ലക്ഷ്യം. ഞാൻ സ്പീഡ് കുറച്ചും കൂട്ടിയും ഇഷ്ട പാട്ടുകൾ ഇട്ടും വണ്ടി ഓടിച്ച് കൊണ്ടിരിക്കുന്നു. ഹെബ്ബാളും നഗ്വാരയും ഹോരമാവും കഴിഞ്ഞു KR Puram railway station ൻ്റെ അടുത്ത് എത്തി. ഉറക്കം എന്നെ വിടുന്ന മട്ടില്ല എന്ന് മനസ്സിലായി, ഞാൻ തിരിഞ്ഞ് കസ്റ്റമറിനെ ഒന്ന് നോക്കി.

 

ഞാൻ: സാർ, ഞാൻ ഒരു ചായ കുടിച്ചോട്ടെ. നന്നായി ഉറക്കം വരുന്നു.

 

അദ്ദേഹം ഓകെ പറഞ്ഞു. ഞാൻ കാർ സൈഡ് ആക്കി ചായ കുടിക്കാൻ ഇറങ്ങി. അദ്ദേഹവും വൈഫും കൂടെ വന്നു. ഞാൻ അപ്പോഴാണ് അവരെ ശ്രദ്ധിക്കുന്നത്. ഒരു നാൽപത്തി അഞ്ചിനോട് അടുത്ത് പ്രായം വരുന്ന couples, well dressed ആണ്.

പുള്ളിയുടെ പേര് വിനോദ് എന്നും ചേച്ചിയുടെ പേര് അനു എന്നും പരിചയപ്പെടുത്തി, അവരുടെ മകൻ ചെന്നൈയിൽ പഠിക്കുന്നു. കോളജിൽ എന്തോ പ്രശ്നം വന്നപ്പോൾ പോയതാണ് അവർ. അവർ തിരുവനന്തപുരം ആണ് ശെരിക്കും സ്ഥലം, ബാംഗളൂർ സെറ്റിൽഡ് ആണ്. വിനോദ് സാറിന് ബിസിനസ്സ് ആണ്. അനു മാഡം ഐടി കമ്പനി HR Manager ആണ്, വളരെ കുറച്ച് സമയം കൊണ്ട് അവരുമായി നന്നായി അടുത്തു.

Leave a Reply

Your email address will not be published. Required fields are marked *