ഗോപിക
Gopika | Author : Ghost Rider
ഹായ്.. ഞാൻ വീണ്ടും ഒരു കഥയുമായി വന്നിരിക്കുക ആണ്. ഞാൻ പണ്ട് എഴുതിയിട്ട് പബ്ലിഷ് ചെയ്യാതെ പോയ കഥയാണ്.ഇഷ്ടപെട്ടാൽ ലൈക് ചെയുക
ഇടുക്കി ജില്ലയിലെ മലയോര മേഖലയിൽ തല ഉയർത്തി നിൽക്കുന്ന വി
വലിയൊരു ഇരുനില വീട്. സമയം രാവിലെ 9 മണി കഴിഞ്ഞിരിക്കുന്നു.പുറത്ത് എന്തോ ഒച്ച കേട്ടാണ് കോളേജിൽ പോകാനായി ഒരുങ്ങിക്കൊണ്ടിരുന്ന ഗോപിക രണ്ടാം നിലയിലെ റൂമിൽ നിന്നും താഴേക്ക് ഇറങ്ങി വന്നത്. ഹാളിൽ വന്നപ്പോൾ അമ്മ സിടൗട്ടിൽ നിൽക്കുന്നതവൾ കണ്ടു.നോക്കിയപ്പോൾ പുറത്ത് ഘടാ.. ഘടിയന്മാരായ നാല് ആണുങ്ങൾ നിൽപ്പുണ്ട്. അവർ അമ്മയോട് ഒച്ച എടുത്ത് സംസാരിക്കുക ആണ്, അമ്മയാണെങ്കിൽ തല കുനിച്ചു നില്കുന്നു. ഗോപിക പുറത്തേക്ക് ഇറങ്ങി അമ്മയുടെ അടുത്തെത്തി നിന്നു.
“ഒന്നും രണ്ടും രൂപയല്ല, 10 ലക്ഷം രൂപയാണ് നിന്റെ കെട്ടിവൻ തമ്പി സാറിന്റെ കൈയിൽ നിന്നും വാങ്ങിയത്.ഇതിപ്പോൾ 3 മാസമായി. പലിശയും ഇല്ല, മുതലും ഇല്ല, നിന്റെ കെട്ടിയവനെ ഒട്ട് കാണാനും ഇല്ലാ…മര്യാദക്ക് 1 ആഴ്ചയിൽ കാഷ് കിട്ടിയില്ലങ്കിൽ തള്ളയേയും മോളെയും ഇവിടിട്ട് കത്തിക്കും” മുന്നിൽ നിന്ന തടിമാന്മാരിലെ നേതാവായ രാജ പറഞ്ഞു.
അമ്മയുടെ കണ്ണിൽ നിന്നും കുടു കൂടാന്ന് കണ്ണീർ ഒഴുകുന്നത് ഗോപിക കണ്ടു.
“ടോ…നിങ്ങടെ തമ്പി മൊയലാളി നമ്മുടെ കൈയിൽ അല്ലാലോ കാഷ് തന്നത്. അച്ഛന്റെ കൈയിൽ അല്ലേ.. അപ്പോൾ പോയി അച്ഛന്റെ കൈയിൽ നിന്നും വാങ്ങിക്കോ.”ദേഷ്യത്തിൽ ഉയർന്ന ശബ്ദത്തിൽ ഗോപിക പറഞ്ഞു.