വധു is a ദേവത 44
Vadhu Is Devatha Part 44 | Author : Doli
[Previous Part] [www.kkstories.com]
നന്ദൻ : എല്ലാത്തിനും കാരണം അവനാ 😡
സൂര്യ : ആര്
നന്ദൻ : ഇന്ദ്രൻ അവനാ അമറിനെ കൊന്നത്…
അഹ്…
ഒരു ഞെട്ടലോടെ ഞാൻ കണ്ണ് തൊറന്ന് നോക്കി…
പപ്പ ഓടി വന്നു…
പപ്പ : എന്താ പൊന്നൂ വെള്ളം വേണോ
ഞാൻ : ഇത് ഏതാ സ്ഥലം…
പപ്പ : ഒന്നൂല്ലടാ നീങ്ങി കെടക്ക്… കാലത്ത് തന്നെ അവന്റെ ഒരു
പപ്പ ചിരിച്ചോണ്ട് എന്റെ അടുത്ത് വന്നിരുന്നു…
എനിക്ക് അറിയില്ല എന്താ നടന്നെ എന്ന്
പെട്ടെന്ന് ഞാൻ കൈയ്യിലെ കെട്ട് നോക്കി
പപ്പ : എന്താണ് ഒരു നോട്ടം
ഞാൻ : ഇത്
പപ്പ എന്നെ സംശയത്തോടെ നോക്കി
പപ്പ : ഇന്നലെ രണ്ടും കൂടെ ബൈക്കിന് പോയി വീണത് മറന്നോ
പപ്പ എന്നെ ഇന്നലെ നടന്നത് ഓർമിപ്പിക്കാൻ പോലെ പറഞ്ഞു…
ഞാൻ : ഓ
അമ്മ : ആ എണീറ്റാ…
പപ്പ : ഉം… കാലത്ത് തന്നെ നല്ല ചൂടിലാ മമ്മി സംസാരം ഒക്കെ കൂറ ആയിണ്ട്…
അമ്മ എനിക്കുള്ള ബൂസ്റ്റ് കൊണ്ട് വന്നിട്ട് അടുത്ത് ഇരുന്നു
അമ്മ : എങ്ങനെ ഇണ്ട് മോനെ ഇപ്പൊ
ഞാൻ : കൈക്ക് ചെറിയ എരിച്ചൽ
അമ്മ : ആണോ… 😊
ഞാൻ : ഉം
അമ്മ : എന്നാലേ മക്കക്ക് ഇനി ബൈക്ക് ഇല്ലട്ടാ
ഞാൻ : അമ്മാ ഞാൻ ഇന്നലെ പറഞ്ഞില്ലേ അത് വണ്ടിടെ ചേസ് കട്ടായതാന്ന്
പപ്പ : ഇല്ല പൊന്നു ആ situation worse ആക്കണ്ട വച്ചിട്ടാ ഞാൻ മിണ്ടാതെ ഇരുന്നത്… അമ്മ പറയുന്നത് കേട്ടാ മതി stupid, മോനാ പോലും മോൻ ജോക്കർ…
അമ്മ അര മണിക്കൂർ ഇരുന്ന് ഉപദേശിച്ച് ജീവൻ എടുത്തു…
ഞാൻ പിന്നെ താഴെ പോവുമ്പോ പപ്പ ഇരുന്ന് സ്റ്റോക്ക് നോക്കുന്നു…
പപ്പ : ആ ടാ ഇങ് വന്നെ
ഞാൻ അടുത്ത് പോയി ഇരുന്നു
പപ്പ : പിന്നെ നീ അന്ന് പറഞ്ഞില്ലേ നമ്മക്ക് ഒരു പമ്പ് എടുത്താലോന്ന്
ഞാൻ : ആഹ്
പപ്പ : ഒന്ന് ഡീൽ ആയിട്ടുണ്ട്…
ഞാൻ : നന്നായി… പപ്പ എന്തീയാ ഷെയർ നോക്കാ
പപ്പ : വോ തന്നെ തന്നെ
ഞാൻ : അതേ എനിക്ക് ഒരു രണ്ട് mrf വലിക്കാൻ പെർമിഷൻ തരോ
പപ്പ : അയ്യടാ…
ഞാൻ : പ്ലീസ് പപ്പ
പപ്പ : എന്താ കാര്യം
ഞാൻ : ലണ്ടൻ പോവാൻ
പപ്പ : ആണോ എന്നാ രണ്ടോ മൂന്നോ എടുത്തോ ശല്യം ഒഴിവായി കിട്ടില്ലേ…
മഹി ആന്റി ഉള്ളീന്ന് എറങ്ങി വന്നു.. കൂടെ അമ്മേം ഇണ്ട്
അമ്മ : എന്താ ഒരു ചർച്ച
ഞാൻ : ഒന്നൂല്ല
പപ്പ : മകന് ലണ്ടൻ പോവാൻ പൈസ വേണംന്ന്…
അമ്മ : കൊടുത്ത് ബസ്സ് കേറ്റി വിട്…
പെട്ടെന്ന് പപ്പടെ ഫോൺ അടിച്ചു..
ആഹ് വൈഗ ആണല്ലോ പപ്പ സ്പീകർ ഇട്ട് സംസാരിക്കാൻ തൊടങ്ങി
പപ്പ : ഹലോ
വൈഗ ആന്റി : ടാ നീ വീട്ടിലല്ലേ ചേട്ടാ
പപ്പ : ഓ അതേ
ഞാൻ : അതെന്താ മാനേജറെ ടാ ചേട്ടാന്നൊരു വിളി
വൈഗ ആന്റി : തെണ്ടി ചെക്കൻ ഇണ്ടോ വീട്ടില്