ഇച്ചേയി [Woodpecker]

Posted by

ഇച്ചേയി

Echeyi | Author : Woodpecker


കോളിങ്ങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് സരസ്വതി വാതിൽ തുറന്നത്…. വാതിൽക്കൽ നിറഞ്ഞ ചിരിയുമായി ദീപു നിൽപ്പുണ്ടായിരുന്നു…

“ആഹാ നീയോ…എന്താടാ ഇന്നും അച്ഛനും മോനും തമ്മിൽ വഴക്കാണോ…??”

“അങ്ങേര് നന്നാവൂലിച്ചേയീ …!!”

ദീപു ലുങ്കി മടക്കിക്കുത്തി വീടിനകത്തേക്ക് കയറി… സരസ്വതി വാതിലടച്ചു…

“ഇന്നെന്താ പ്രശ്നം…??”

“പതിവ് പ്രശ്നം തന്നെ… ജോലീടെ കാര്യം പറഞ്ഞ് തുടങ്ങി… പിന്നെ ഒന്നും രണ്ടും പറഞ്ഞ് വഴക്കായി… ഞാനിങ്ങ് ഇറങ്ങിപ്പോന്നു…!!”

“ഏട്ടൻ പറയണത്തിലും കാര്യമില്ലെടാ… നീയിങ്ങനെ ജോലിയൊന്നുമില്ലാണ്ട് നടന്നാ അവർക്ക് ആ ടെൻഷൻ ഉണ്ടാവില്ലേ…!!”

“എന്റെ ഇച്ചേയി… ദേ ഇത് നോക്ക്..!!”

ദീപു ഒരു പൊട്ടിച്ച കത്ത് എടുത്ത് സരസ്വതിക്ക് കൊടുത്തു…. അതിൽ സർക്കാരിന്റെ മുദ്ര കണ്ടപ്പോഴേക്കും സരസ്വതിയുടെ മുഖം തെളിഞ്ഞു…

“ജോലിയാണോടാ…!!” അവർ സന്തോഷത്തോടെ ചോദിച്ചു…

“ആന്ന്… കേരള ജലസേചനവകുപ്പിൽ ദീപക് മാധവന് ജോലികിട്ടി… അടുത്ത മാസം ആദ്യം കേറാം…!!”

“എടാ…. നീയിത് എന്താ ഏട്ടനോട് പറയാത്തെ…??” സരസ്വതി സന്തോഷത്തോടെ ചോദിച്ചു…

“പറയാൻ തന്നെയാ ചെന്നത്… കേറി ചെന്നതും അച്ഛൻ ഓരോന്ന് പറഞ്ഞ് തുടങ്ങി… രണ്ടെണ്ണം അടിച്ചിട്ടുണ്ട് അതിന്റെ വേറേം… ഞാൻ പറയാൻ പോയില്ല…!!”

“അത് പോട്ടെ… നാളെ പറയാം.. ഞാനും വരാം… പക്ഷെ ഇന്ന് എന്റെ വക ചിലവ് എന്റെ ദീപൂട്ടന്… എന്താ വേണ്ടേ നിനക്ക്.. കവലേലെ കടേന്ന് വാങ്ങാം ഫുഡ്….!!”

“ഓ വാങ്ങാം… ഞാനിന്ന് അച്ഛന്റെ കൂടെ രണ്ടെണ്ണം അടിക്കാന്നൊക്കെ വിചാരിച്ചതാ… അപ്പോഴാ അച്ഛൻ വേറെ അടിച്ച് പാമ്പായത്…!!”

“നിനക്ക് അടിക്കണോ… ന്നാ വാങ്ങിക്കോ…!!” സരസ്വതി പറഞ്ഞു….

“ഇവിടെയോ.. അത് വേണ്ട.. ഇച്ചേയി ഉള്ളപ്പോ ശെരിയാവില്ല…!!”

“ഞാനും അടിക്കാടാ…!!”

“ഏഹ്ഹ്… ഇച്ചേയി അടിക്കുവോ…!!”

“പണ്ട് ഒരുതവണ…. ബിയർ മാത്രം….. നീ വാങ്ങ്‌.. ഞാൻ കമ്പനി തരാം…!!”

“അടിപൊളി… എന്നാ ഞാൻ ദേ പോയി ദാ വന്നു…!!”

ദീപു മുണ്ടും മടക്കിക്കുത്തി പുറത്തേക്ക് പാഞ്ഞു… ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞാണ് അവൻ വന്നത്…. ഒരു മാജിക്‌ മോമെന്റ്സ് ഫുള്ളും രണ്ട് ബിയറും ഫുഡും കയ്യിൽ ഉണ്ടായിരുന്നു…

“ഇതെന്താടാ രണ്ടെണ്ണം….??” മേശയിലേക്ക് കുപ്പി നിരത്തിയപ്പോൾ സരസ്വതി ചോദിച്ചു

“ഇച്ചേയിടെ കപ്പാസിറ്റി എനിക്കറിയില്ലല്ലോ… ഒരെണ്ണം കൊണ്ട് എന്താവനാ എന്നൊക്കെ ചോദിച്ചാലോ… അതോണ്ട് ഒരു കരുതലിന്…!!” ദീപു ചിരിച്ചു…

“പിന്നെ രണ്ടെണ്ണം…. ഒരു ഗ്ലാസ്സ് എന്തേലും മതി എനിക്ക്… ഞാൻ നിനക്കൊരു കമ്പനി തരാൻ അല്ലേ… അല്ലാണ്ട് അടിച്ച് ഓഫ്‌ ആവാൻ പ്ലാനില്ല…!!”

Leave a Reply

Your email address will not be published. Required fields are marked *