ജീവിത സൗഭാഗ്യം 25
Jeevitha Saubhagyam Part 25 | Author : Meenu
[ Previous Part ] [ www.kkstorioes.com ]
തുടർന്ന് വായിക്കുക……
ഇതേ സമയം ഷോപ് ൽ സിദ്ധാർഥ് ഇറങ്ങിയതിനു ശേഷം ശില്പ യും ജോവിറ്റയും ചേർന്നുള്ള ചർച്ചകൾ പുരോഗമിക്കുക ആയിരുന്നു. രണ്ടു പേർക്കും സിദ്ധു നെ കുറിച്ച് ആയിരുന്നു പറയാൻ ഉള്ളത്. ശില്പ ക്കു അവനെ കുറിച്ച് പറയാൻ ഒരുപാട് ഉണ്ടായിരുന്നു.
സിദ്ധു കാർ എടുത്തു പോയ പുറകെ….
ജോ: സിദ്ധു ഉദ്ദേശിച്ചതിനേക്കാൾ സ്മാർട്ട് ആണ്.
ശില്പ: എങ്ങനെ?
ജോ: പോടീ…. അങ്ങനെ അല്ല. നിനക്ക് പിന്നെ ഏതു നേരവും ഈ ചിന്ത മാത്രം അല്ലെ ഉള്ളു?
ശില്പ: അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.
ജോ: വൃത്തി കെട്ടവൾ…. ഒന്ന് പോയെ…. ഞാൻ ഉദ്ദേശിച്ചത് അവൻ capable ആണെന്ന് ആണ്. അവനെ കാര്യങ്ങൾ ഏൽപ്പിച്ചാൽ നമുക്ക് ഒരു സമാധാനം ഉണ്ട് എല്ലാം perfect ആയിരിക്കും എന്ന്.
ശില്പ: അവൻ എൻ്റെ ചങ്ക് ആണ്, മോശം ആവില്ല.
ജോ: ഓ…. അത് വേണ്ട. ആദ്യം പറഞ്ഞപ്പോൾ നിനക്ക് വല്യ എതിർപ്പ് ആയിരുന്നു. അവൻ്റെ ഫീ അറിയണം, വെറുതെ അല്ലു പറഞ്ഞെന്നും പറഞ്ഞു നീ കയറി അങ്ങ് ഏല്കണ്ട എന്നൊക്കെ ആയിരുന്നല്ലോ…
ശില്പ: അതിപ്പോ ഈ തെണ്ടി ആണെന്ന് ഞാൻ അറിഞ്ഞോ?
ജോ: ആ പാവത്തിനെ എന്തിനാ തെണ്ടി എന്നൊക്കെ വിളിക്കുന്നെ?
ശില്പ: അതെ… കൂടുതൽ അങ്ങ് ഒലിപ്പിക്കേണ്ട, അവനെ എന്തും വിളിക്കാൻ ഉള്ള ഫ്രീഡം ഉണ്ട് എനിക്ക്.
ജോ: പാവം സിദ്ധു….
ശില്പ: നിന്നോട് ആരാ പറഞ്ഞെ അവൻ പാവം ആണെന്ന്…
ജോ: ഏയ്… സിദ്ധു ൻ്റെ കൈയിൽ കുരുത്തക്കേട് ഒന്നും ഉണ്ടെന്നു തോന്നുന്നില്ല.
ശില്പ: ഓ… നിൻ്റെ കെട്ടിയോനെ പോലെ ഉള്ള കുരുത്തക്കേട് അല്ല ഞാൻ ഉദ്ദേശിച്ചത്. സിദ്ധു ൻ്റെ background നിനക്ക് അറിയാത്ത കൊണ്ട് ആണ്. നീ ഉദ്ദേശിക്കുന്ന ഈ കാണുന്ന ആൾ അല്ല സിദ്ധു. ഇപ്പോൾ എങ്ങനെ എന്ന് എനിക്ക് അറിയില്ല. പക്ഷെ അവൻ ഈ കാണുന്നത് പോലെ പാവം ഒരു ചെക്കൻ ആയിരിക്കാൻ ഉള്ള സാധ്യത ഒട്ടും ഇല്ല.
ജോ: അതെന്താ നീ അങ്ങനെ പറഞ്ഞത്.
ശില്പ: ഡീ… സിദ്ധു ഒരു വല്യ മാടമ്പി തറവാട്ടിലെ ചെക്കൻ ആണ്. പണ്ടു കാലത്ത് അവരുടെ നേരെ ആരും വിരൽ ചൂണ്ടുക പോലും ഇല്ല എന്ന് ആണ് ഞാൻ കേട്ടിട്ടുള്ളത്. അവൻ്റെ കൂടെ നടക്കുമ്പോൾ ഭയങ്കര ഒരു security ഉണ്ട് നമുക്ക്. ആരും തൊടില്ല എന്നുള്ള ഒരു ധൈര്യം.
ജോ: ആ ചെറിയ പ്രായത്തിലോ?
ശില്പ: ഹാ…. അതാണ് ഞാൻ പറഞ്ഞത്. അവൻ ഈ കാണുന്നത് പോലെ ആവാൻ ഉള്ള സാധ്യത ഇല്ല. അവൻ്റെ തറവാടിൻ്റെ ഒരു സ്വഭാവം വച്ച് അങ്ങനെ ആണ്. ഇപ്പോളത്തെ അവൻ്റെ കാര്യങ്ങൾ എനിക്ക് അറിയില്ല. പക്ഷെ എന്തെങ്കിലും ഒക്കെ ഇല്ലാതിരിക്കില്ല.