“മോനെ തീരെ നിവർത്തിയില്ലാത്ത അവസ്ഥയാണ്. മോൻ ഒന്ന് മനസ്സ് വയ്ക്കണം.”
“അതിപ്പോൾ അമ്മയ്ക്ക് ഒന്നും തോന്നരുത്. ബിസ്സിനെസ്സിൽ സെന്റിമെന്റ്സ് ഒന്നും നോക്കാത്ത ഒരാളാണ് ഞാൻ. അമ്മയ്ക്കറിയാല്ലോ.” സേവിച്ചൻ അവരെ നോക്കാതെ പുറത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
“മോനെ.. അത്.. ഇത്ഒരു സഹായമായി കാണണ്ട. മോന് നഷ്ടം വരാത്ത രീതിയിൽ ഞങ്ങളിത് തിരിച്ചു തരാം. ” കല്യാണിയമ്മ ആ കസേരയിൽ നിന്ന് മുന്നോട്ടാഞ്ഞു.
“അതിപ്പോൾ… ശരിയാവില്ലമ്മേ. ” സേവിച്ചൻ തന്റെ തലയിലൂടെ കൈയോടിച്ചു..
“എനിക്ക് അവനെ ശരിക്കറിയാം. ഞാൻ ഇപ്പോൾ നിങ്ങൾക്ക് ഈ പണം തന്നാൽ അത് പള്ളി പെട്ടിയിൽ നേർച്ചയിട്ട പോലെ ആകും.”
“അയ്യോ അങ്ങിനെ ഒന്നും പറയല്ലേ കുഞ്ഞേ.. ഇതിനു ഞാൻ ഗ്യാരണ്ടി നിൽക്കാം. ഏത് പേപ്പറിൽ വേണെങ്കിലും ഒപ്പിട്ട് നൽകാം.” കല്യാണിയമ്മ ശബ്ദം ദയനീയമായി..
അവരുടെ മുഖഭാവവും, സംസാരവും സേവിച്ചനെ ധർമ്മ സങ്കടത്തിലാക്കി.
കോളേജ് കാലം മുതൽഅറിയുന്നതാണ് കലേഷ്‌നെ. അന്ന് തൊട്ട് അവന്റെ അമ്മയായ കല്യാണിയെയും, പെങ്ങൾ കാവ്യയേയും അറിയാം.
പലപ്പോളും അവരുടെ വീട്ടിൽ പോയിട്ടുണ്ട് സേവിച്ചൻ. കലേഷ് ആളൊരു ഉടായിപ്പാണ്, പണം കിട്ടിയാൽ വെറുതെ ദൂർത്തടിച്ചു കളയുന്ന ഒരുത്തൻ.
സേവിച്ചൻ നേരെ തിരിച്ചാണ്. അഞ്ചു പൈസ കളയില്ല. പലപ്പോളും കല്യാണിയമ്മ പറയാറുണ്ട് നീയാ സേവിയെ കണ്ടു പടിക്കെടാ എന്ന്.
കോളേജ് കാലത്തിനു ശേഷം സേവിച്ചൻ ഫൈനാൻസ് തുടങ്ങി. കണ്ണിൽ ചോരയില്ലാത്ത സ്വഭാവം ആയതിനാൽ ആവും ഫൈനാൻസ് അങ്ങ് വളർന്നു. ഒപ്പം സേവിച്ചന്റെ ചീത്തപ്പേരും.
അറുത്ത കൈക്ക് ഉപ്പു തേക്കാത്തവൻ എന്ന് ആളുകൾ പരസ്പരം പറയും പക്ഷേ സേവിച്ചൻ കേൾക്കെ പറയൂല, കാരണം ഒരാവശ്യം വന്നാൽ തോപ്രാംകുടിയിൽ കൈനീട്ടിയാൽ പലിശക്കാണേൽ പോലും പണം തരാൻ അയാളെ ഉള്ളൂ.
പണം കൊടുത്താൽ അത് ഏത് വിധേനയും സേവിച്ചൻ മുതലാക്കിയിരിക്കും. പണ്ടമോ, പെണ്ണോ, സ്ഥലമോ പെണ്ണോ പലിശയടക്കം അവൻ നേടി എടുത്തിരിക്കും. ഇപ്പോൾ പുറത്തു ചില സ്ഥലങ്ങളിലും അയാൾ മറ്റെന്തോ ബിസിനസ് തുടങ്ങിയിട്ട് ഉണ്ട്. പക്ഷേ കൂടുതൽ ദിവസങ്ങളിലും ഫൈനാൻസ് ഓഫീസിൽ ഉണ്ടാവും.