രണ്ടു മദാലസമാർ 1
Randu Madalasamaar part 1 | Author : Deepak
പലർക്കും ഇന്നെലകൾ വിരസമായിരുന്നിരിക്കാം. നാളെ എന്ന് ചിന്തിക്കാതെ ഇന്ന് എന്ന് മാത്രം ചിന്തിച്ചത്കൊണ്ടാവാം, എന്റെ ഇന്നലെകൾ വിരസങ്ങളായിരുന്നില്ല. അവ മധുര സ്മരണകളായി ഇന്നും ജീവിക്കുന്നു. വടക്കേ ഇന്ത്യയിൽ അരങ്ങേറിയ ആ ഇന്നലെകളിലേയ്ക്ക് ആണ് ഞാൻ ഇപ്പോൾ നിങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നത്.
ബോറടിക്കാൻ വരട്ടെ. ഒരൽപം വിവരണം കഥയുടെ അല്ലെങ്കിൽ കാര്യത്തിന്റെ, അറിഞ്ഞിരുന്നാൽ മുന്നോട്ടുള്ള വായന ആസ്വാദകരമാവും.
1992-ൽ മാമനോടൊപ്പം കേരളാ എസ്പ്രെസ്സിൽ ദില്ലിയിലേക്ക് യാത്ര തിരിക്കുമ്പോൾ പ്രായം വെറും 21 വയസ്സ്. യാഥാർഥ്യങ്ങളെ മിഥ്യയായും മിഥ്യകളെ യാഥാർഥ്യങ്ങളായും കൊണ്ട് നടന്നിരുന്ന പ്രായം. വർണ്ണമനോഹരങ്ങളായ കിനാവുകൾ കണ്ടു സായൂജ്യം അടഞ്ഞിരുന്ന കാലം. സിഗ്മണ്ട് ഫ്രോയിഡിന്റെ സിദ്ദാന്തം അനുസരിച്ചു എന്റെ സ്വകാര്യ സ്വപ്നങ്ങളിൽ മുഴുവനും തരുണീമണികളായിരുന്നു.
ആദ്യമായായിരുന്നു കേരളം വിട്ടു അന്യ നാട്ടിൽ എത്തിയത്. ഹിന്ദി സംസാരിക്കുവാൻ അറിയാത്തതുകൊണ്ട് ഒരു ചെറിയ ജോലി മാത്രമായിരുന്നു രക്ഷിച്ചത്. പൊതുവെ അടിപൊളി ജീവിതം കൊണ്ട് നടന്ന ഞാൻ മാമനെ അറിഞ്ഞോ അറിയാതെയോ ഒക്കെ ശല്യപ്പെടുത്തി അദ്ദേഹത്തോടൊപ്പം ഒരു വർഷം കഴിഞ്ഞു കൂടി. അപ്പോഴേയ്ക്കും ഹിന്ദി ഒക്കെ സംസാരിക്കുവാനും പറയുവാനും പഠിച്ചു.
സാമാന്യം സമ്പന്നതയിൽ ജനിച്ചത് കൊണ്ടായിരിക്കാം പണം ചിലവാക്കുന്നതിൽ കൂട്ടുകാർക്കിടയിൽ ഞാൻ മുൻപന്തിയിലായിരുന്നു.
ഒരു വർഷം കഴിഞ്ഞപ്പോൾ ഡെൽഹിക്കും UP യ്ക്കും അതിർത്തിയിലുള്ള ഒരു വലിയ ഇൻഡസ്ട്രിയൽ ഏരിയയിൽ നല്ല ജോലി കിട്ടി. അവിടം മുതൽ ജീവിതത്തിനു ഭാഗ്യങ്ങളുടെ കലവറ തുറന്നു കിട്ടി.
അന്ന് മലയാളികൾ ധാരാളം തിങ്ങിപ്പാർത്തിരുന്ന ഒരു സെക്ടറിൽ ഞാനും ഒരതിഥിയായി അവിടെയെത്തി.
ആവശ്യത്തിനും അധികം ശമ്പളം. മറ്റു ആനുകൂല്യങ്ങൾ. സുഖകരമായ ജോലി. ട്രാൻസ്പോർട്ടേഷൻ, താമസിക്കുവാൻ നല്ലൊരു ഫ്ലാറ്റ്. (അതിനു വാടക കൊടുക്കണം, കമ്പനി തന്നിരുന്ന HRA അതുപോലുള്ള അടിപൊളി ഫ്ലാറ്റിനു തികയില്ലായിരുന്നു.) ബെഡ്റൂം എയർ കണ്ടീഷൻ ചെയ്തിരിക്കുന്നു. എല്ലാം കൊണ്ടും ആർഭാടമായ ജീവിതം!
വളരെ അത്ഭുതത്തോടെ ആണ് ഞാൻ ആ നാടിനെ കണ്ടത്. വ്യവസായശാലകൾ ഒരിടത്ത്. താമസിക്കുവാൻ ഫ്ലാറ്റുകൾ മറ്റൊരിടത്ത്.