“ഏത്?ബസ്സിൽ വച്ച് ആരും കാണാതെ നിൻ്റെ ചന്തിക്ക് പിടിച്ച മനോഹറോ?”
“അതെ, അവൻ തന്നെ. ഞാൻ അത് അന്ന് മൈൻഡ് ചെയ്തില്ല. ഞാൻ അറിഞ്ഞില്ല എന്നാണ് അവനും വിചാരിച്ചത്. അവൻ പിന്നെയും വരുമെന്ന് ഞാൻ കരുതി പക്ഷേ വന്നില്ല. ”
“പിന്നെ നീ അവളെക്കുറിച്ച് വേറെ എന്തൊക്കെ കിട്ടി?”
“അവള് ഒരു വലിയ അന്ധവിശ്വാസിയാണ്. ജോതിഷം, ജാതകം,കൂടോത്രം എല്ലാത്തിലും കണ്ണുമടച്ച് വിശ്വസിക്കും. ഇന്ന് തന്നെ രാവിലെ അവള് കോളജിൽ പോകാൻ എൻ്റെകൂടെ ഇറങ്ങിയതാ. ഒരു കറുത്ത പൂച്ച വട്ടം ചാടിയപ്പോൾ അവള് വരുന്നില്ലെന്ന് പറഞ്ഞ് തിരിച്ച് പോയി .
എന്നും രാവിലെ അമ്പലത്തിൽ പോകും. ആരൊക്കെയോ ശത്രുക്കൾ കൂടോത്രം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് ഒള്ള ശത്രുസംഹാര പൂജകളെല്ലാം ചെയ്യും. ഏതോ ഒരു അമ്മായിയോ മറ്റോ സ്ഥലപ്രശ്‌നത്തിൻ്റെ പേരിൽ കൂടോത്രം ചെയ്തകൊണ്ടാ അവൾക്ക് കല്യാണം വൈകിയതെന്നാ അവളുടെ അമ്മയും അമ്മുമ്മയുമോക്കെ അവളെ പറഞ്ഞ് പഠിപ്പിച്ചിരിക്കുന്നത്.
അവൾക്ക് എപ്പോഴും പേടിയാ . അതിന് കാരണവും ഉണ്ട് . ചൊവ്വാ ദോഷം ഉള്ള ജാതകം മാറ്റി നാള് വരെ തിരുത്തിയാണ് രാമനുമായി പത്തിൽ പത്ത് പൊരുത്തം അവളുടെ അച്ഛൻ ഒപ്പിച്ചത്. അതിൻ്റെ ദോഷം മാറാൻ കൂടിയാണ് ഈ അമ്പലത്തിൽ പോക്ക്. ഞാനും ഇതിലൊക്കെ വിശ്വസിക്കുന്ന ആളാണെന്ന് ധരിപ്പിച്ചാ ഈ വിവരങ്ങളൊക്കെ ഊറ്റി എടുത്തത്. ”
“കൊള്ളാം. നമുക്ക് വേണ്ടതെല്ലാം ഇതിൽ ഒണ്ട്. ഇനി പണി എളുപ്പമാകും.” ദാസൻ്റെ മുഖത്ത് ഒരു ചിരി വന്നു.
“കാര്യങ്ങൾ അതിലും എളുപ്പമാണ് ദാസേട്ടാ. ……” മീന സംസാരിച്ച് കഴിഞ്ഞിട്ടില്ലയിരുന്നു.
അവൾ തുടർന്നു ” രോഹിണി വഴിയിലെ പോസ്റ്ററും വാർത്തയും ഒക്കെ കണ്ട് നമ്മുടെ സ്വാമിജിയെ പറ്റി കോളജിലെ മറ്റുള്ളവരോട് തിരക്കിയിരുന്നു. അവരുടെ ഒക്കെ നല്ല അഭിപ്രായം കേട്ട് അവള് എന്നോട് സ്വാമിയുടെ അടുത്ത് കൊണ്ടുപോകാമോ എന്ന് ചോദിച്ചു. എൻ്റെ ബാലേട്ടൻ്റെ മരണം സ്വാമി പ്രവച്ചിച്ചതാണെന്ന് ഒരു തട്ടും ഞാൻ തട്ടി. അവള് ഇന്നോ നാളെയോ ആശ്രമത്തിൽ പോകാൻ ദാസേട്ടനെ വിളിക്കും.”
ദാസൻ പൊട്ടിച്ചിരിച്ചു. ” ഞാൻ ഒരു പൂ ചോദിച്ചപ്പോൾ നീ ഒരു പൂക്കാലം തന്നല്ലോ മുത്തേ…”