“പക്ഷെ ഇനി അവളെ എങ്ങനെ?….”
“അതൊക്കെ അവൾക് അറിയാം എന്ത് എപ്പോൾ എങ്ങനെ എന്നൊക്കെ….
പിന്നെ നമ്മളെ പോലെ തന്നെയാ ആ തന്തയും മകളും എത്ര കാശ് കിട്ടിയാലും രണ്ടിനും മതിയാവില്ല. അതല്ലേ തന്ത തന്നെ മകളെ അന്ന് ആ പണിക്ക് വിട്ടത്….
ഇന്നിപ്പോൾ തന്തയേക്കാൾ വലിയ ആർത്തിയുള്ള ഒരുത്തനും അവരുടെ കൂട്ടത്തിലുണ്ട് സൊ അവൾ വരും എങ്ങനെയും അവിടെ കയറി പറ്റും താൻ നോക്കിക്കോ
ആ പിന്നെ ഇനി എന്തേലും ഉണ്ടേൽ ഇങ്ങനെ തന്നെ സംസാരിച്ചാൽ മതി സ്ഥലവും സമയവും എല്ലാം സ്ഥിരം അറിയിക്കുന്ന മാർഗത്തിൽ ഞാൻ അറിയിച്ചോളാം.
പേർസണൽ ഫോണിൽ ബന്ധപ്പെടേണ്ട അഥവാ അകത്തു കിടക്കുന്നവന്മാർ വല്ലതും പറഞ്ഞാൽ അത് പണിയാകും.
അവളെയും ബൂത്തിൽ നിന്നും വിളിച്ചാൽ മതി കേട്ടോ.
എന്നാൽ ബാക്കി അവളെ വിളിച്ച ശേഷം അറിയിക്ക്…..”
അതും പറഞ്ഞ ശേഷം അയാൾ ബൂത്തിൽ നിന്നും ഇറങ്ങി കുറച്ചകലെ നിറുത്തിയിട്ടിരിക്കുന്ന ബെൻസ് കാർ നോക്കി നടന്നു.
കാറിൽ കയറിയ ശേഷം അകത്തുണ്ടായിരുന്ന മറ്റൊരാളോട്…
“സാർ പറഞ്ഞപോലെ എല്ലാം പറഞ്ഞേൽപ്പിച്ചിട്ടുണ്ട്…. ഇനി എന്താ പ്ലാൻ..”
“പറയാം… അപ്പോൾ അനാഥ ചെക്കൻ ഇപ്പോൾ കോടീശ്വരൻ ആണ് അന്നേ തീർക്കേണ്ടിയിരുന്നു അവനെ കൂടി. കാഞ്ഞ തലയാണ് അവനു കണ്ടില്ലേ ഒറ്റക്ക് തന്നെ അവൻ അവരെ കുടുക്കിയത്… ഇനി ഒന്നും അധികം വൈകണ്ട ”
“ശെരി സാർ..”
അവരുടെ കാർ നഗരത്തിലെ തിരക്കേറിയ വഴിയിലൂടെ പാഞ്ഞു. പക്ഷെ ഇതെല്ലാം കണ്ടുകൊണ്ട് രണ്ടു കണ്ണുകൾ അവരെ പിന്തുടരുന്നത് ആരും അറിഞ്ഞില്ല.
അല്ലങ്കിലും നിഴലിനെ പിടിക്കാൻ പറ്റില്ലല്ലോ?
(ഫോർ വായനക്കാർ )
ഇനി എന്തായാലും ഉറപ്പിച്ചു തന്നെ പറയാം ആര് എന്ത് പറഞ്ഞാലും കഥ നിർത്തില്ല. ഇഷ്ടമുള്ളവർ വായിച്ചാൽ മതി. എനിക്കുമുണ്ടെടോ എന്റെ കഥ ഇഷ്ടപ്പെടുന്ന കുറച്ചു പിള്ളേർ ഇവിടെ അതുകൊണ്ട് കഥ നിറുത്താൻ പറഞ്ഞുകൊണ്ട് ആരും വരണ്ട നിർത്തില്ല… ഈ കഥ ഇഷ്ടപ്പെടുന്ന ഒരുപാട്‌പേര് ഉണ്ട് അവർക്ക് വേണ്ടി ഇത് ഇനിയും തുടരും…….