പക്ഷെ എന്താണ് സത്യമെന്നു തനിക്കെ അറിയൂ…
ജെസ്സി വണ്ടി ഓടിക്കുമ്പോൾ ചില തീരുമാനങ്ങൾ എടുത്തു…. എന്തിനാണ് ഞാൻ നന്മ മാത്രം ചെയ്തു ജീവിക്കുന്നത്… എന്നിലെ സ്ത്രീയെ കൊന്നു ഇത്രയും കാലം ജീവിച്ച ഡെന്നിസിനോട് ദേഷ്യം തോന്നി…. വളരെ നാളുകൾക്ക് ശേഷം ഡെന്നിസിനെ ഓർത്തു പല്ലുകൾ ഇറുമ്മി…
ഇന്നലെയും ആ ലോറൻസിന്റെ അടുത്ത പോയാണ് വന്നത്… അപ്പൊ അവർ ഇപ്പോഴും അതൊക്കെ ആസ്വദിക്കുന്നുണ്ട് …….ഞാൻ മാത്രം പരിശുദ്ധയായി ജീവിച്ചിട്ട് ഇനി എന്ത് കാര്യം….
വേണമെങ്കിൽ എനിക്ക് ആരെ വേണമെങ്കിലും വല വീശി പിടിക്കാമായിരുന്നു പക്ഷെ തെറ്റ് ചെയ്യരുത് എന്നു വെച്ചാണ്….
നന്മയുടെ പുസ്തകം അടച്ചു വെക്കേണ്ട സമയമായി…. ജെസ്സിയുടെ മാറ്റത്തിനു തുടക്കമായിരുന്നു ആന്റപ്പന്റെ വീട്ടിലേക്കുള്ള യാത്ര….
കണക്കു കൂട്ടലുകൾക്കിടയിൽ അവൾ അവളുടെ വീടെത്തി കഴിഞ്ഞിരുന്നു….
ഫിലോമിന : എന്നാടി വൈകിയേ
ജെസ്സി : ആ വരുന്ന വഴിക്ക് മുട്ട വാങ്ങാനുണ്ടായിരുന്നു അതാ…
മുറ്റത്തു തന്നെ ഓട്ടോ ഫിലോമിനയ്ക്കായി കാത്തു നിൽപുണ്ടായിരുന്നു….
ഫിലോമിന : നിന്നെ കണ്ണാത്തതുകൊണ്ട് ഞാൻ ഓട്ടോ വിളിച്ചു…
ജെസ്സി: മം…അല്ല ഇനി പെങ്ങളുടെ വീട്ടിൽ നിന്നു എന്നാ….
ഫിലോമിന : പറയാൻ പറ്റത്തില്ല….. അവരെ കണ്ടു കുറെ നാളായില്ലേ…. എല്ലാരും വരുന്നുണ്ട്…. പത്രോസിനെ അറിയാലോ…ഒരാഴ്ചയെങ്കിലും കഴിയാതെ എന്നെ വിടത്തില്ല… എന്നാലും ഞാൻ നേരത്തേ വരാം…
ജെസ്സി : ഓഹ് വേണ്ട…. ഒരാഴ്ച കഴിഞ്ഞു വന്നാൽ മതി…. ധൃതിയില്ല
ഫിലോമിന : പിന്നെ ചെക്കൻ ഇന്നലെ വെള്ളമടിച്ചിട്ടില്ല… നീ എന്നാ അവനോട് സംസാരിച്ചേ….
ജെസ്സി : ഞാൻ അവന്റെ മുന്നിൽ കുറച്ചു നഗ്ന സത്യങ്ങൾ കാണിച്ചു കൊടുതു
അതെന്താണ് എന്നു ഫിലോമിനയ്ക്ക് മനസ്സിലാവില്ല എന്നുറപ്പായിരുന്നു….
ഫിലോമിന : എന്നാ ആയാലും കുഴപ്പല്യ… അവൻ നന്നായാൽ. മതി…. ദേ രാവിലെ എണീച്ചു പല്ല് തേപ്പും കാപ്പിയുമൊക്കെ കുടിച്ചു റൂമിലുണ്ട്… കുളിക്കാൻ നിക്കുവാ…
ഓട്ടോ കാരൻ ഹോൺ അടിച്ചു….
ഫിലോമിന : മോളെ എന്നാ ഞാൻ പോയേക്കുവാ..ജോസെ ഞാൻ ഇറങ്ങുവാടാ..
ജെസ്സി : എന്നാ ലേറ്റ് ആവണ്ട…
ഫിലോമിന ബാഗ് എടുത്തു പോകുന്നത് വരെ ജെസ്സി അവിടെ നിന്നു…