അതിരുകൾ [കോട്ടയം സോമനാഥ്]

Posted by

* * * *

ഹായ് തനു….. എന്റെ സ്കൈർട്ടിൽ തള്ളി നിൽക്കുന്ന നിതബങ്ങളെ നോക്കി വെളുക്കെ ചിരിക്കുന്ന അന്റോയേ കണ്ടു. എനിക്ക് അസ്വസ്ഥത തോന്നിയെങ്കിലും പുറമെ കാട്ടാതെ ഒരു ചെറിയ ചിരി പാസാക്കി.

“നീ എവിടെ ആയിരുന്നു? വന്നിട്ട് ഇതുവരെ കണ്ടില്ലല്ലോ?” മുടിയിഴകൾ മാടി ഞാൻ തിരക്കി. “ഓ ഞങ്ങൾ ഓരോ ഡ്രിങ്ക് എടുത്ത് ആ കൗണ്ടറിൽ ആയിരുന്നു ” അല്പം മാറിയുള്ള മദ്യം വിളമ്പുന്ന ഒരു ടേബിൾ ചൂണ്ടി അവൻ പറഞ്ഞു.

നോക്കിയപ്പോൾ ക്ലാസ്സിലെ ഒട്ടുമിക്ക വായുന്നോക്കികളും അവിടെ നിന്ന് ചിരിച്ചു മറിയുന്നത് കണ്ടു. ഡിഗ്രിയും പിജിയും ഒക്കെ കഴിഞ്ഞ് ചാർട്ടേഡ് അക്കൗണ്ടന്റ് ആകാൻ പഠിക്കുന്ന ഒരു ഇന്സ്ടിട്യൂട്ടിൽ പഠിക്കുന്നവർ ആയത് കൊണ്ട് ഞങ്ങളിൽ പല പ്രായക്കാർ ഉണ്ടായിരുന്നു. ഡാഡിയുടെ ബിസിനസ്‌ ഭാവിയിൽ നോക്കിനടത്താൻ ഡാഡി തന്നെ സജ്ജെസ്റ് ചെയ്തതാണ് ഈ കോഴ്സ്.

“എല്ലാവരും നല്ല ഫോമിൽ ആണെന്ന് തോന്നുന്നല്ലോ” അല്പം റിലാക്സ് ആയി ഞാൻ തിരക്കി. “ഓ അനന്ദുവും ഷെബിയും കഴിക്കില്ലല്ലോ, പിന്നെ മൂർത്തിയും ഞാനും ജോജോയും ഈരണ്ടു പെഗ് അടിച്ചു. പിന്നെ ബിയർ ഉള്ളത് കൊണ്ട് ബാക്കി ഉള്ളവർ അതിന്റെ പുറകെ പോയി. അവന്മാർ ചെറിയ പിള്ളേർ അല്ലെ, ഡിഗ്രി കഴിഞ്ഞ് ഇങ്ങ് വന്നതല്ലേ ഉള്ളു, കോള കുടിച്ചാലും ഫോം ആയിക്കോളും” എന്തോ വലിയ തമാശ പറഞ്ഞപോലെ ഉറക്കെ ചിരിച്ച് കൊണ്ട് ആന്റോ പറഞ്ഞു. “അല്ല നമ്മുടെ ബർത്ഡേ ഗേൾ എവിടെ?” അവൻ തിരക്കി. “കുറച്ച് ബന്ധുക്കളെ പറഞ്ഞു വിടാൻ പോയെടാ, ദീപ്തിയും സൈറയും പോയപ്പോൾ കൂടെ ഇറങ്ങിയാൽ മതിയായിരുന്നു. അപ്പോൾ ആ കോന്തി സ്മിതക്ക് ബിയർ കുടിക്കണമത്രെ. എന്നെ ബലമായി പിടിച്ച് നിർത്തിയതാ.” അല്പം ബുദ്ധിമുട്ടോടെ ഞാൻ പറഞ്ഞു. “അത് നന്നായി അവൾ കേക്ക് കട്ട്‌ ചെയ്തോണ്ടിരുന്നപ്പോൾ ആണ് നീ വന്നു എന്ന് മനസിലായത്, സ്മിതയും നീയും ചേർന്ന് നിന്നപ്പോൾ മൂർത്തി ഫോർമുലയെ കുറിച്ച് പറഞ്ഞു നമ്മുടെ പിള്ളേർക്ക് ക്ലാസ്സ്‌ എടുക്കുവായിരുന്നു.” അവൻ കുസൃതിയിൽ പറഞ്ഞു. “ഏതിന്റെ ഫോർമുല?” തലേദിവസത്തെ ടാക്സേഷൻ പീരിയഡ് കാര്യമായി മനസ്സിലാകാത്തതിനാൽ അല്പം ജിജ്ഞാസയോടെ പുരികം ചുളിച്ച് ഞാൻ തിരക്കി. “അത്, മൂർത്തിതന്നെ പറയും” അല്പംകൂടി ചിറികോട്ടി അവൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *