“ആരാ…? ഹൂ ആർ യൂ”തറയിൽ നിന്നും എഴുന്നേറ്റ ജൂലി ആ ഗർഭിണിയോട് ചോദിച്ചു.
“ഹായ്…കത്രീന…. അതാണ് എന്റെ പേര്.”ആ ഗർഭിണി മറുപടി നൽകി.
“ജൂലി”തന്നെ കത്രീനയ്ക്ക് പരിചയപ്പെടുത്തിക്കൊണ്ട് ജൂലി ഷേക്ക് ഹാൻഡ് നൽകാനായി കൈ നീട്ടി. എന്നാൽ ഷേക്ക് ഹാൻഡ് നൽകുന്നതിന് പകരം കത്രീന ജൂലിയുടെ കൈ തന്റെ കൈ കൊണ്ട് പിടിച്ച ശേഷം അവളുടെ പുറം കൈയിൽ ചുംബിച്ചു. ജൂലിയുടെ ചുണ്ടുകളുടെ തണുപ്പ് ജൂലിയെ കോരിത്തരിപ്പിച്ചു.തന്റെ അമേരിക്കൻ ജീവിതത്തിൽ ചില ഉന്നതരായ വ്യക്തികർ, അതും പുരുഷന്മാർ തന്റെ കൈയിൽ മര്യാദയുടെ പുറത്ത് ചുംബിച്ചത് അവൾ ഓർത്തു എന്നാൽ ആദ്യമായിയാണ് ഒരു സ്ത്രീയുടെ ചുംബനം അവൾ ഏറ്റു വാങ്ങുന്നത്.
“ആ ബുക്കിലെ മറ്റൊരു പേജ് വായിക്കാമോ.. “ ജൂലിയോട് കത്രീന ചോദിച്ചു.
“മ്മ് “ഏതോ മായാലോകത്തായ ജൂലി ഒന്ന് മൂളി. ശേഷം ഒരു വരി വായിച്ചു. അതിന്റെ പരിഭാഷ ഇങ്ങനായിരുന്നു.
“സ്ത്രീയുടെ സ്നേഹത്തെ ഭയക്കണം. അത് ചിലപ്പോൾ ചതിവാകാം” ജൂലി വായിച്ചു.
“ഹ ഹ…തോമസ് ഈ ബുക്ക് വായക്കാത്തത് നന്നായി”കത്രീന ചിരിച്ചുകൊണ്ട് അവളുടെ നിറവയർ തടവിയ ശേഷം പറഞ്ഞു.
“തോമസ് എന്റെ മകനാണ്…”കത്രീന ജൂലിയോട് പറഞ്ഞു.
“ജൂലി…. എനിക്ക് തോമസിൽ നിന്ന് ലഭിച്ചത് പോലുള്ള സന്തോഷങ്ങൾ നിനക്കും വേണോ…”വയർ തടവി കത്രീന ചോദിച്ചു.
“മനസിലായില്ല…”ജൂലി സംശയത്തിൽ പറഞ്ഞു.
“നിങ്ങളുടെ ഭാഷയിൽ എഗ്രിമെന്റ് എന്ന് പറയാം. ഞാനും തോമസും സാത്താനുമായി ഒരു കരാർ ഒപ്പിട്ടു. അതിന് എനിക്ക് കിട്ടിയ സമ്മാനമാ ഇത്. നിനക്കും വേണോ സമ്മാനം..?”തന്റെ നിറ്വയർ ചൂണ്ടി കത്രീന പറഞ്ഞു.
അവളുടെ ആ വാക്കുകൾ കേട്ട ജൂലിക്ക് എന്തൊക്കെയോ പന്തികേട് തോന്നി.തല കറങ്ങുന്നത് പോലെ തോന്നിയ ജൂലി തന്റെ കണ്ണുകൾ ഇറുക്കി അടച്ചു.
“അമ്മാ….. അകത്തുണ്ടോ…?” ലൈബ്രറി റൂമിനു പുറത്ത് നിന്നും ഡാനിയുടെ ശബ്ദം കേട്ടു.
ഡാനിയുടെ ശബ്ദം കേട്ട് കണ്ണ് തുറന്നപ്പോൾ ബെഞ്ചിൽ ചാരി തറയിൽ ഇരിക്കുകയാണ് ജൂലി. “ങേ.. സ്വപ്നം ആയിരുന്നോ…? Wtf. സത്യം പോലെ തോന്നി.” തലയിൽ കൈ വെച്ചു അവൾ പറഞ്ഞു.അപ്പോഴേക്കും ഡാനിയെൽ അകത്തേക്ക് കേറി വന്നിരുന്നു.