ജീവൻറ ജീവനായ പ്രണയം 4 [Tom] [Climax]

Posted by

ജീവൻറ ജീവനായ പ്രണയം 4

Jeevante Jeevanaya Pranayam Part 4 | Author : Tom

[ Previous Part ] [ www.kkstories.com ]


 

കുറെ നാളായല്ലോ ടീച്ചറെ കണ്ടിട്ട് .. കുഞ്ഞോൾ മുറ്റത്തു നിന്ന് ചോദ്യത്തോടെ വരവേറ്റു.., തിരക്ക് ആയിരുന്നു കുഞ്ഞോളെ , ടീച്ചർ പുഞ്ചിരിയോടെ മറുപടി നൽകി ടീച്ചർ അകത്തു കയറ് ഉമ്മ സ്നേഹത്തോടെ ക്ഷണിച്ചു മനസ്സിൽ അപ്പോഴും ആ ചോദ്യം ഉയർന്ന് നിന്നു ഇത് ആരാണ് ?. കസേരയിൽ ഇരുന്നു കൊണ്ട് ടീച്ചർ കുഞ്ഞാറ്റയോട് ചോദിച്ചു എങ്ങനെ ഉണ്ട് ? കുഞ്ഞാറ്റെ ജോലിയൊക്കെ… അതൊക്കെ നന്നായി പോവുന്നു ,, അങ്ങനൊരു ജോലി നേടി തന്നതിനും നന്ദി ഉണ്ട് ,,ഞങ്ങൾ ആരും ഇല്ലാത്തവരാണ് ..

എന്ന് കരുതി സഹായിച്ചു കൊണ്ട് നിങ്ങൾ പിന്നിൽ നിന്നും ചതിക്കാനോ മുതലെടുപ്പോ മനസ്സിൽ ഉണ്ടങ്കിൽ നടക്കില്ല ….!! കുഞ്ഞാറ്റയുടെ സംസാരം കേട്ട് ഉമ്മയും കുഞ്ഞോളും ടീച്ചറും ചെറുതായി ഒന്ന് അന്തം വിട്ടു…

എന്താ..കുഞ്ഞാറ്റെ ഇങ്ങനൊക്കെ പറയുന്നത് ?.. കുഞ്ഞാറ്റ എന്നെ അവിശ്വസിക്കുകയാണോ ?. ടീച്ചർ തെല്ല് വിഷമത്തോടെ ചോദിച്ചു…, കള്ളം പറയുന്നവരെ എങ്ങനെയാ ഞങ്ങൾ വിശ്വസിക്കേണ്ടത് . ചോദ്യം കുഞ്ഞോളുടെ ആയിരുന്നു ,, കുഞ്ഞോളെ കുഞ്ഞാറ്റെ എന്താ ഇത് ഒരാളോട് ഇങ്ങനെ ആണോ സംസാരിക്കുക നിങ്ങളെക്കാൾ മൂത്തതല്ലെ ടീച്ചർ ,,,,

ഉമ്മ രണ്ടു പേരെയും ശാസിച്ചു സാരമില്ല ഉമ്മാ… ചിലതു പറയാൻ വേണ്ടി തന്നെയാണ്‌ ഞാൻ ഇന്ന് വന്നതും..,, പക്ഷെ അറിഞ്ഞില്ലാട്ടോ എന്റെ കള്ള ടീച്ചറെ ഈ അനിയത്തിമ്മാർ കണ്ടു പിടിച്ചെന്ന്,, അത് പറഞ്ഞത് പുഞ്ചിരിയോടെ ആണെങ്കിലും ടീച്ചറുടെ കണ്ണ് നിറഞ്ഞിരുന്നു ,,

അതിന് മുമ്പ് എനിക്ക് എന്തെങ്കിലും ഭക്ഷണം കഴിക്കണം എന്തെങ്കിലും ഉണ്ടാവുമോ ഉമ്മാ എനിക്ക് തിന്നാൻ ..,, കുഞ്ഞാറ്റ എന്തോ പറയാൻ വാ തുറന്നതും ഉമ്മ കുഞ്ഞാറ്റയുടെ കൈയ്യിൽ മുറുകെ പിടിച്ചു അതിനൊരു വിലക്കിന്റെ ശക്തി ഉണ്ടായിരുന്നു….,,

Leave a Reply

Your email address will not be published. Required fields are marked *