അവൾ പറഞ്ഞു നിർത്തി..
അത്ഭുതത്തോടെ നിൽക്കുകയാണ് കിരൺ.
“മോളെ…നീ നീ ഈ പറയുന്നത് ഒക്കെ… ചേട്ടൻ… ചേട്ടനാണോ എന്റ ചേച്ചിയെ…” അനുവമ്മ കണ്ണൊക്കെ നിറഞ്ഞു കൊണ്ട് ചോദിച്ചു
“അമ്മ പിന്ന എന്താ കരുതിയത്… അയാളെ കാണാൻ പോയ ഇവന്റെ അമ്മ മാഞ്ഞു പോയെന്നോ…. അയാൾ കൊന്നു കളഞ്ഞതാണ്… എന്റെ അമ്മയെ പോലെ”
അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നത് കിരൺ അത്ഭുതത്തോടെ നോക്കി നിന്നു…
” ഇപോ എല്ലാം അറിഞ്ഞു വരുന്ന സ്ഥിതിക്ക് നിങ്ങളെയും അവൻ ഇല്ലാതാക്കാൻ ശ്രമിക്കും . പക്ഷെ ഞങ്ങൾ ഉള്ളടിത്തോളം കാലം അതിന് ഞാൻ സമ്മതികില്ല… ഞാൻ ഇപോ വന്നത് തന്നെ എന്റെ ഒരു പ്ലാനും ആയി ബന്ധപ്പെട്ട കുറസ്ത്7കാര്യങ്ങൾ ഞങ്ങളോട് സംസാരിക്കാൻ വേണ്ടിയാണ്… കിരനേ നീ ഇങ് വാ ”
അവൾ അവനെ വിളിച്ചു വീടിന് പുറത്തേക്ക് ഇറങ്ങി.
“എടാ .. നീ… എന്നോട് ക്ഷമിക്കണം നിന്നേം അവളേം തമ്മിൽ തെറ്റിക്കാൻ ഒരുപാട് ശ്രമിച്ചിരുന്നു ഞങ്ങൾ, ഒരു തരത്തിൽ നീയും ഞാനും ഒക്കെ തുല്യ ദുഃഖിതരാന് , നമ്മുടെ രണ്ടു പേരുടെയും അമ്മമാരേ ഇല്ലാതാക്കിയ അവനെ നമുക്ക് എന്തെങ്കിലും ചെയ്യണ്ടേ??”
അവളുടെ പറച്ചിലിൽ കിരൺ ന്റെ മുഖത്ത് ക്രോധം ഇരമ്പി.
“വേണം…. ”
“അതിന് ഒരു പ്ലാൻ ഉണ്ട് മിക്കവാറും നിങ്ങളെ നാളെ കോളേജിൽ നിന്ന് അവന്റെ ആളുകൾ പൊക്കും ഏതെങ്കിലും സേഫ് ആയിട്ടുള്ള സ്‌തലത്ത് ആവും അവർ നിങ്ങളെ കൊണ്ടുപോവുക , അങ്ങനെ ഒരു സ്‌ഥലം തന്നെയാണ് ഞങ്ങൾക്കും വേണ്ടത് കൂടതെ അവനെ നമ്മുടെ ഒക്കെ മുന്നിൽ കിട്ടുകയും ചെയ്യും. അപ്പോൾ നാളെ നിങ്ങളെ പോകുമ്പോൾ ഒരു പേടി ഒക്കെ അഭിനയിച് നിങ്ങൾ അവരുടെ കൂടെ പോകുക, ”
“എടീ അത്???”
“നീ പേടിക്കണ്ട… നിങ്ങളുടെ പുറകെ എന്റ ആളുകൾ ഉണ്ടാവും ഞങ്ങൾ അവിടെ എത്തും നീ ധൈര്യമായി ഇരിക്ക്”
” അങ്ങനെ ആണേൽ അവളെയും ജെറി യെ യും വേണോ ഞാൻ ഒറ്റക്ക് പൊക്കോളം ”
“ഏയ്… അവൾ വേണം കാരണം അവളുടെ അച്ചൻ ഇപ്പോൾ അയാളുടെ കസ്റ്റഡിയില് ആണ് അവളെ അവിടെ എത്തിക്കാൻ അയാൾ പല പരിപാടിയും നോക്കും.”