“എടാ നീ…. നീ എന്താ പറയുന്നത് ഒക്കെ നേരാണോ???”
“പ്ഫ സ്വന്തം മകൾ ഒരുത്തനുമായി നാടുമുഴുവൻ കറങ്ങി നടന്നിട്ട് നീ അറിഞ്ഞില്ലേ എന്ത് തന്തയാണ് നീ നായെ ന്നിട്ട് എന്റെ മകന്റെ തലയിൽ കെട്ടി വെക്കാൻ പോലെ കല്യാണം ഉറപ്പുച്ചു കൊണ്ട് നടന്നു…. പ്രതാപാ… നീ ഓർത്തോ നിന്റെ മകൾക്ക് എന്റെ മകന്റെ മരണത്തിൽ എന്തെങ്കിലും പങ്ക് ഉണ്ടെങ്കിൽ നിന്റെ കുടുംബമടക്കം കത്തിക്കും ഞാൻ അറിയാമല്ലോ എന്നെ?” അയാൾ അലറി
“രാജാ എടാ… ഇല്ല അങ്ങനെ ഒന്നും ഉണ്ടാകില്ല ഞാൻ… ഞാൻ സംസാരിക്കാം എന്റെ മോളോട് അവൾക്ക് ഒരു പങ്കും ഉണ്ടാവില്ല എന്റെ ഉറപ്പാണ് ”
“നിന്റെ ഉറപ്പ് കോപ്പ്… അവൾ ഇവിടെ വരട്ടെ നിന്റെ മുന്നിൽ വച്ചു ഞാൻ ചോദിക്കാം അവൾക്ക് ഇതിൽ പങ്കുണ്ടോ ന്ന് അത് മതി”
“എടാ വേണ്ട ഞാൻ…. ഞാൻ പറയുന്ന കേൾക്ക് ”
“നീ ഒരു കോപ്പും പറയണ്ട ..” അയാൾ അതും പറഞ്ഞു കൊണ്ട് പോകറ്റിൽ നിന്നും മൊബൈൽ എടുത്ത് ആൽബർട്ടിനെ വിളിച്ചു.
“എടാ നീ നാളെ കോളേജിൽ നിന്നും വരുന്ന വഴി അവരെ രണ്ടിനെയും ഇങ്ങു പൊക്കിയേക്ക് ആർക്കും ഒരു സംശയവും തോന്നരുത് ”
………………………………………………………………….
അക്ഷരയെ കൊണ്ട് ആക്കി വീട്ടിലേക്ക് വണ്ടി ഓടിക്കുകയാണ് കിരൺ. അവനെ നിശ്ചിത അകല ത്തിൽ ഒരു കറുത്ത സ്കോർപിയോ ഫോളോ ചെയ്യുന്നുണ്ട്. വീട്ടിലേക്കുള്ള വളവ് തിരഞ്ഞപ്പോൾ ആ വണ്ടി വന്നു അവന്റെ മുന്നിൽ ബ്രെക്ക് ഇട്ടു നിർത്തി. ഒരു പകപ്പോടെ സ്കൂട്ടർ ബ്രെക്ക് പിടിച്ചു നിർത്തിയ കിരൺ ആ വണ്ടിയിൽ നിന്ന് ഇറങ്ങിയ ആളെ കണ്ടു ഞെട്ടി.
” ഐശ്വര്യ…. ”
അവന്റെ നാവിൽ ആ പേര് വീണ്ടും വന്നു.
“അതെ… എന്റെ പേര് അത് തന്നെ… ” അവൾ ഒരു കൂസലും ഇല്ലാതെ അവന്റെ അടുത്തേക് വന്നു പറഞ്ഞു.
“നീ… നീ… നീ ആരാണ്???”
കിരൺ കുറച്ചു ദേഷ്യത്തോടെ അവളോട് ചോദിച്ചു..
“ഹ ഹ ഹഹ ഹ…. നീ തന്നെ പറഞ്ഞില്ലേ മുൻപ് എന്റെ പേര്…. എന്താ അത്… ആ ഐശ്വര്യ…”