” എന്ത് അപകടം സംഭവിക്കാൻ ഒന്നുമില്ല അവളോട് തന്നെ നമുക്ക് നേരിട്ട് ചോദിക്കാമല്ലോ അവന്റെ മരണത്തിൽ എന്തെങ്കിലും പങ്ക് അവൾക്ക് ഉണ്ടോ ന്ന്, പിന്നെ എനിക്ക് ഇപ്പോഴും അവളെ ഒരേ സമയം രണ്ടു സ്‌തലത്ത് കണ്ടത് മാത്രമാണ് മനസിലാവാത്തത്.. അത് മാത്രമാണ് ഒരു….. ഒരിത്”
“ആ അത് തന്നെല്ലേ ഞാനും പറഞ്ഞത്”
“ഇപോ നീ അതൊകെ വിട്.. നാളത്തെ കാര്യം അല്ലെ .. നമുക്ക് നാളെ നോക്കാം ” അവൾ അവളുടെ കാപ്പി ഗ്ളാസ് അവനു നേരെ നീട്ടി .
കിരൺ അവളെ ഒന്ന് നോക്കി തല ആട്ടിയ ശേഷം ആ ഗ്ലാസും വാങ്ങി മൊത്തികൊണ്ട് ഫോണെടുത്ത് ജെറിയെ വിളിച്ചു.
“ഹലോ എന്താടാ???”
“നീ വീട്ടിൽ എത്തിയ??”
“എത്തിയല്ലോ എന്താടാ??”
കിരൺ സംശയത്തിൽ ചോദിച്ചു
“ഹേ ഒന്നും ഇല്ല ചുമ്മ നീ എത്തിയോ ന്നറിയാൻ വേണ്ടി ചുമ്മ വിളിച്ചതാണ് ”
“പിന്നെ പിന്നെ നീ ഇപ്പോഴും അക്കാര്യം ഓർത്ത് ടെൻഷൻ അടിച്ചു ഇരിക്കുവാ ല്ലേ … നമുക്ക് നാളെ അറിയല്ലോ അത് നീ വിട് ഇപോ .. നിങ്ങൾ എവിടാണ്”
“ഹാ എന്തോ അപകടം വരാൻ പോകുന്ന പോലെ ഉണ്ടെടാ മനസിൽ… അതാ… ഞങ്ൾ വീട്ടിൽ ഉണ്ട് ”
“എന്ത് അപകടം ഒന്നും ഇല്ല നീ അവളെ കൊണ്ട് വീട്ടിൽ ആക്കിയിട്ടു വേറെ പണി നോക്കിക്കേ..”
ജെറി അതും പറഞ്ഞു ഫോൺ കട്ട് ആക്കി
“അവന്റെ വായിന്ന് നല്ലത് കിട്ടി ല്ലേ??”
ഫോണ് കട്ടാക്കി കാപ്പി ഗ്ലാസും മൊത്തിവരുന്ന അവനെ നോക്കി അവൾ ചോദിച്ചു
“ഏയ്… പോടി”
“ഊവ ഊവ്…. നീ വ എന്നെ കൊണ്ട് ആക്ക് ഇല്ലേൽ വണ്ടി ഇങ് താ ഞാൻ രവിലെ നിന്നെ പിക്ക് ചെയ്യാം ”
“യ്യോ വേണ്ട വേണ്ട… നിന്നെ ഞാൻ കൊണ്ടേ ആക്കി കൊള്ളാം ”
“അതെന്താ?…. എന്നെ വണ്ടിയിൽ വിടാനും പേടി ആണോ നിനക്ക്”
“നീ പറയുന്ന കേട്ട മതി. ”
“പിന്നെ നീ പറയുന്നേ കേൾക്കാൻ ഞാൻ ആരാ നിന്റെ കേട്ടോയോള “