മഞ്ഞ് മൂടിയ കനൽ വഴികൾ 2 [Sawyer]

Posted by

” എന്നാ ഇച്ചായൻ കിടന്നോ . നാളെ രാവിലെ കോട്ടയം പോകണ്ടെ , ആനി ഇവിടെയുണ്ടല്ലോ.

എന്നാ ശരി എൽസി എന്നു പറഞ്ഞു ഒരുമ്മയും കൊടുത്ത് സാറ് കിടക്കാൻ പോയി.

ആനിക്കു ഉറക്കം വരുന്നുണ്ടോ ?

“ഹേയ് ഇല്ല എൽസി . എനിക്ക് താമസിച്ചു കിടന്നാ ശീല..

ഞാനും നേരത്തെയും കിടക്കുമ്പോൾ താമസിക്കും. അതെങ്ങനാ ഇച്ചായൻ ഉറക്കേണ്ടെ എന്ന് പറഞ്ഞു എൽസി ചിരിച്ചു.

പിന്നെയും കുറേ നേരം വർത്തമാനം പറഞ്ഞു എൽസിയെ ബാത് റൂമിൽ കൊണ്ടുപോയ ശേഷം കിടക്കാൻ പോയപ്പോഴേക്കും മണി പതിനൊന്ന്.

കുത്തി കയറുന്ന തണുപ്പ്. കുരിശും വരച്ച് മൂടിപ്പുതച്ച് ഒറ്റ കിടപ്പ്.. മാനസിക വിഷമങ്ങളും പേടിയും എല്ലാം കൊണ്ട് തളരുന്ന പോലെ …

ഇച്ചായനും ആനിയും പോയി കഴിഞ്ഞു കുറേ നേരം കിടന്നിട്ടും ഉറക്കം വരുന്നില്ല. എന്തൊക്കെയോ അപകടം സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ കുറച്ചു ദിവസമായി ഉള്ളിൽ കിടന്ന് വിങ്ങുന്നു. ഇച്ചായനെ വിളിച്ചാലോ, അല്ലെങ്കിൽ വേണ്ട ഉറങ്ങിക്കോട്ടെ നാളെ കോട്ടയം പോകാനുള്ളതല്ലേ.

രാവിലെ ആറു മണിയുടെ അലാറം കേട്ടാണ് ആനിയുണർന്നത്. വേഗം എഴുന്നേറ്റു പല്ലു തേച്ച് എൽസിയുടെ റൂമിലെത്തിയപ്പോ നല്ല ഉറക്കം. സാറു കോട്ടയം പോകാൻ റെഡിയാകുവാണെന്ന് തോന്നുന്നു. സാറിന്റെ റൂമിൽ എന്തൊക്കെയോ ശബ്ദം കേൾക്കുന്നുണ്ട്. അടുക്കളയിലേക്ക് ചെന്നപ്പോൾ ചേട്ടത്തി രാവിലെ പണി തുടങ്ങിയിട്ടുണ്ട്.

“ആഹാ മോളെഴുന്നേറ്റോ ? ഇവിടെയെല്ലാവരും താമസിച്ചേ എഴുന്നേൽക്കു . ഞാൻ അഞ്ചരക്കു ഏണീക്കും. പണ്ടു മുതലേ ഒള്ള ശീലമാ .. കാപ്പിയെടുക്കട്ടെ ?”

ചേടത്തി തന്ന കാപ്പി കുടിച്ചോണ്ടിരുന്നപ്പോളേക്കും സാർ എത്തി.

“ആനി എഴുന്നേറ്റാർന്നോ . എങ്ങനെയുണ്ടായിരുന്നു ഉറക്കം ”

നന്നായി ഉറങ്ങി.

ഞാൻ എന്റെ മറുപടി കേട്ട് സാറു പറഞ്ഞു.

“ഹാവു ശബ്ദം കേട്ടല്ലോ. അല്ലെങ്കിൽ മിക്ക ചോദ്യങ്ങൾക്കും തന്റെ ഉത്തരം മറുപടി പുഞ്ചിരിയാണ്. ”

അതു കേട്ടപ്പോൾ എനിക്ക് ഉള്ളിൽ ചിരി പൊട്ടി.

അപ്പോ ശരി . ഞാൻ എൽസിയോട് പറഞ്ഞിട്ടു ഇറങ്ങട്ടെ. വൈകിട്ട് കാണാം.

സാറ് പോയതിനു ശേഷം ഞാൻ എൽസിയുടെ അടുത്തേക്കും ചേട്ടത്തി അടുക്കളയിലേക്കും പോയി.

Leave a Reply

Your email address will not be published. Required fields are marked *