അഭിലാഷം [Sha]

Posted by

അഭിലാഷം

Abhilasham | Author : Sha


ഇരുപത്തിയൊന്നാം വയസ്സിൽ ഡിഗ്രി പൂർത്തിയാക്കിയ ശേഷം ഉടനെ രാധികയെ അവളുടെ അച്ഛൻ വിവാഹം കഴിപ്പിച് അയച്ചു .. പ്രതിപകളായ ചന്ദ്രോത്ത് കുടുംബത്തിലെ ഇളയ പുത്രൻ മഹേന്ദ്രൻ ആയിരുന്നു വരൻ .. വയസ്സുണ്ടായിരുന്നു മഹേന്ദ്രന്.. അയാൾ മദ്യത്തിനു അടിമ ആയിരുന്നു എന്നറിഞ്ഞു കൊണ്ട് തന്നെ ആണ് രാധികയുടെ അച്ഛൻ അവളെ അയാൾക്കു വിവാഹം കഴിച്ചു കൊടുത്ത് .. വിവാഹത്തിന് ശേഷം മൂന്നാം മാസത്തിൽ തന്നെ രാധിക ഗർഭിണി ആയി .. ഒരു പെൺകുഞ്ഞിന് ജന്മം നൽകി മഞ്ജിമ എന്നവൾക്കു പേരും നൽകി .. മകൾ ഉണ്ടായ കാലത്തു മഹേന്ദ്രൻ ഒന്ന് നന്നായി … പക്ഷെ അധിക കാലം നീണ്ടു നിന്നില്ല ആ നന്നാവൽ ..

മഞ്ജിമക്ക് 5 വയസുള്ളപ്പോൾ മഹേന്ദ്രൻ കാണാതെ ആയി .. കുടുംബക്കാർ പലയിടത്തും അന്വേഷിച്ചു എങ്കിലും കണ്ടെത്തിയില്ല .. രാധികക്ക് അത് ഒരു തരത്തിൽ ആശ്വാസമായിരുന്നു .. അയാൾ ഒരിക്കലും അവളെ സ്നേഹിച്ചിരുന്നില്ല .. മദ്യപിച്ചു വന്നിട്ടുള്ള ഉപദ്രവം നന്നായി ഉണ്ടായിരുന്നു താനും .. മഹേന്ദ്രന് രണ്ടു ഏട്ടന്മാരും ഒരു ചേച്ചിയും ആളാണ് ഉള്ളത് .. ഏട്ടന്മാരിൽ ഒരാൾ കുടുംബവുമൊത്തു ബാംഗ്ലൂർ ആണ് .. ഏറ്റവും മൂത്ത ഏട്ടൻ കൃഷിയും കാര്യങ്ങളുമായി തറവാട്ടിൽ തന്നെ ആയിരുന്നു ..

ചേച്ചിയെ കല്യാണം കഴിച്ച അയച്ചിരിക്കുന്നത് കുറച്ചു അകലെ ആണ് .. ബാക്കി എല്ലാവരും സന്തോഷമായി തന്നെ ആണ് ജീവിക്കുന്നത് .. മഹേന്ദ്രൻ മാത്രമേ ഉണ്ടായിരുന്നുള്ളു ആ വീട്ടിൽ ഒരു പാഴ്ത്തടി .. ചേട്ടന്മാരും അമ്മയും ഒക്കെ കുറെ ഉപദേശിച്ചിരുന്നെങ്കിലും മഹേന്ദ്രന് ഒരു മാറ്റവും വന്നില്ല … അതിനാൽ തന്നെ അയാളുടെ തിരോധാനം രാധികയെ അധികം വേദനിപ്പിച്ചില്ല പകരം ആശ്വാസം ആണ് ഉണ്ടായതു ..

കാലം കടന്നു പോയി മഞ്ജിമ വളർന്നു .. മഹേന്ദ്രന്റെ ‘അമ്മ മരിച്ചു .. ഏട്ടനും മരിച്ചു .. രാധികയ്ക്കും മകൾക്കും വലിയ താങ്ങായിരുന്നു മഹേന്ദ്രൻഡറെ ഏട്ടൻ മാധവൻ .. സ്ട്രോക്ക് വന്ന് കുഴഞ്ഞു വീണാണ് അദ്ദേഹം മരിച്ചത് .. അത് തറവാട്ടിൽ വലിയ ഷോക്ക് ആയി .. അന്ന് മഞ്ജിമ പത്തിൽ പഠിക്കുകയാണ് .. അതിനു ശേഷം തറവാട് ഭാഗം വച്ചു .. മഹേന്ദ്രന്റെ അച്ഛൻ വിൽപത്രം ഒന്നും എഴുതി വെച്ചിരുന്നില്ല .. ആചാരപ്രകാരം മഹേന്ദ്രന് ആണ് തറവാട് കിട്ടേണ്ടത് .. എന്നാൽ കുടുംബക്കാരുടെ ആവശ്യ പ്രകാരം തറവാട് മൂത്ത ഏട്ടന്റെ ഭാര്യക്കും മകനും കൊടുത്തു .. രാധികക്ക് തറവാടിനോട് ചേർന്ന് തന്നെ അര ഏക്കറോളം ഭൂമിയും വീടും വച്ചു നൽകും …

Leave a Reply

Your email address will not be published.