അനഘ [ഗോവിന്ദ്]

Posted by

അനഘ

Anakha | Author : Govind


എടാ നീ അച്ചുവിനെ ചതിക്കുകയാണോ…

 

അനഘയുടെ ഈ ചോദ്യത്തിന്‌ മുന്നിലാണ് ഞാൻ ഒന്ന് നിന്ന് പോയത്.

“അവള്‍ക്ക് അവളുടെ മറ്റവന്റെ കൂടെ ആവാമെങ്കിൽ മ്മക്ക് എന്താ ചെയ്താ”

ഇതിന്‌ ഒപ്പം ഞാൻ അവളുടെ വീണു കിടക്കുന്ന ചുരുളൻ മുടി കവിളിൽ നിന്നും മാറ്റി അവിടെ ഒരു മുത്തം കൊടുത്തു.

ഒരു 8 മാസം മുന്‍പ്

ഞാൻ എന്റെ ബുള്ളറ്റ് എടുത്ത് നല്ല ചെത്തു ലുക്ക് ആയി കൂളിങ് ഗ്ലാസ്സ് വെച്ച് കോളേജില്‍ പോവുകയാണ്. ഹൈവേ കഴിഞ്ഞ് കോളേജില്‍ കയറി, മുന്‍പിലത്തെ കവാടം കടന്ന് ഉള്ളില്‍ കയറി ബുള്ളറ്റ് അവിടെ സ്ഥിരം നിര്‍ത്തുന്ന സ്ഥലത്ത്‌ സെന്റര് സ്റ്റാന്‍ഡ് ഇട്ട് ഇരിക്കുമ്പോള്‍ ആണ് പുറകില്‍ നിന്നും ഒരു വിളി കേള്‍ക്കുന്നത്.

“ഗോവിന്ദേ…”

തിരിഞ്ഞ് നോക്കിയപ്പോൾ എന്റെ കൂടെ പഠിക്കുന്ന അമൃതയാണ്. ഒരു ശരാശരിയില്‍ ഏറെ സൗന്ദര്യം ഉള്ള ഒരു മലയാളി പെണ്‍കുട്ടി. അത്യാവശ്യ മുന്‍തൂക്കവും പിന്‍തൂക്കവും ഒക്കെ ഉള്ള ആരും മോശം എന്ന് പറയാത്ത ഒരു നാടൻ പെണ്‍കുട്ടി. ഒരു പച്ച നിറം ഉള്ള ടോപ്പ് ആണ്‌ ധരിച്ചിരിക്കുന്നത്.

ഞാൻ അവളോട് എന്താ എന്ന അര്‍ത്ഥത്തില്‍ തല ആട്ടി

“എടാ അത്…”

“എന്താടീ പ്രശ്നം, എന്തേലും കുഴപ്പം ഉണ്ടോ.”

രാഷ്ട്രീയം ഒന്നും ഇല്ല എങ്കിലും ഒരാളുടെ പ്രശ്നം തീര്‍ക്കാന്‍ ഒക്കെ ഞാന്‍ വളരെയധികം സഹായിക്കുന്ന കൂട്ടത്തിൽ ആണ്.

അന്നേരം അവൾ ഒരു നാണം കലര്‍ന്ന പുഞ്ചിരി ആയി എന്നോട് വന്ന് പറഞ്ഞു

“ഇനി നീ എന്നെ അമൃത എന്ന് വിളിക്കണ്ട, അമ്മു ന്ന് വിളിച്ച മതി.”

അതും പറഞ്ഞ്‌ അവൾ എന്റെ അടുത്ത് നിന്ന് നാണിച്ച് ഓടുകയും ചെയതു.

ഞാനും ആകെ ഒരു നിശ്ചല അവസ്ഥ ആണ് നേരിട്ടത്. പെട്ടന്ന് എല്ലാം ഒന്ന് നിന്ന പോലെ.

ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു സാഹചര്യം നേരിടുന്നത്. സുഹൃത്തുക്കള്‍ എന്നല്ലാതെ എനിക്ക് ഇതുവരെ ആരോടും പ്രേമം ഒന്നും ഇല്ലായിരുന്നു. ഇല്ലായിരുന്നു എന്നല്ല, ഉള്ളില്‍ തോന്നിയ ആ ഒരു ഇഷ്ടം ഞാൻ പേടി കൊണ്ട് പറഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.

Leave a Reply

Your email address will not be published.