വഴിയാത്രയ്ക്കിടയിൽ [സണ്ണി]

Posted by

ആചാരപൂർവ്വം നെറ്റിയിൽ തൊട്ട്

തൊഴുത് മടിയിലേക്ക് താഴ്ത്തി

നിവർന്നു നിന്നു .. ഒന്നു പോയിത്താ

ചേച്ചി എന്ന് നോട്ടത്തിലൂടെ പറഞ്ഞ്

ഞാൻ റൗണ്ടിലേക്ക് ഒഴുകി വന്ന

കോളേജ് കിളികളിലേക്കും മുകളിൽ

മരച്ചില്ലയിൽ തൂറാനിരിക്കുന്ന കിളികളിലേക്കും മാറി മാറി ദൃഷ്ടി

പായിച്ചു…

““മോന് കൊടുക്കാനെ അറിയു…

വാങ്ങാനുള്ള കഴിവില്ല..”” പൈസ

വാങ്ങിയ ചേച്ചി എന്റെ മുഖത്ത്

ആധികാരിക ഭാവത്തിൽ നോക്കി

പ്രഖ്യാപിച്ചു.! ‘ഭ… തള്ളേ..എന്റെ കയ്യിൽ നിന്ന് കൈനീട്ടം വാങ്ങിച്ച് എന്നോട് തന്നെ…’ എന്നാണ്

മനസിൽ വന്നതെങ്കിലും പതിവ്

പോലെ ചമ്മിയ ചിരിയോടെ

തല കുലുക്കി. …..എന്തായാലും

കൊള്ളാം ….; മനസ്സലിഞ്ഞ് ഒരു

പത്തു രൂപ കൊടുത്തപ്പോൾ

വാങ്ങാൻ കഴിവില്ലാത്തവനത്രേ!

അല്ലെങ്കിലും കിഴവി പറഞ്ഞത് ഒരു കണക്കിന് ശരിയാണ്.! അക്കാദമിക് കാര്യങ്ങൾ ഒഴിച്ച് മിക്ക ദൈനം

ദിന കാര്യങ്ങളിലും ഒരു സമ്പൂർണ

പരാജയമാണല്ലോ! അത്യാവിശ്യം

ഗ്ളാമറും സ്വാഭാവവുമൊക്കെ

ഉണ്ടായിട്ടും മര്യാദയ്ക്ക് ഒരു കൂട്ടുകാരി ലൈൻ വലിക്കാൻ പോലും ഇതുവരെകഴിഞ്ഞിട്ടില്ല..!

 

പോട്ടെ പുല്ല്.. ഞാൻ

എഴുനേറ്റ് കുറച്ചകലെ മുറുക്കി

ത്തുപ്പി നടന്നകലുന്ന കിഴവിയെ

നോക്കി കാർക്കിച്ച്ത്തുപ്പിയിട്ട്

എതിർ ദിശയിലേക്ക് നടന്നു ….

മിക്കവാറും ഇവരുടെ പ്രവചനങ്ങൾ

ഇങ്ങനെയൊക്കെ ആയിരിക്കും..

പത്ത് രൂപ പെട്ടന്ന് കിട്ടിയപ്പോൾ

‘വാങ്ങാൻ കഴിവില്ലാത്തവനാക്കി’.

ഇങ്ങനെ മുഖം നോക്കി പറച്ചിൽ

നോക്കി സാഹചര്യങ്ങൾ നോക്കി കറക്കിക്കുത്തുന്നതായിരിക്കും

ഇവരുടെ മിക്ക പ്രവചനങ്ങളും..

സംഗതി നെഗറ്റീവാണെങ്കിലും

കുറേയൊക്കെ പറഞ്ഞത്

സത്യമാണല്ലോയെന്ന് ചിന്തിച്ചു

കൊണ്ട് പാർക്കിൽ നിന്നിറങ്ങി

‘ആനന്ദം’ മോണിങ്ങ് ഷോയും ഒറ്റയ്ക്കിരുന്ന് കണ്ട് കൂട്ടായുള്ള

സൗഹൃദത്തിന്റെ തെളിനീരാസ്വദിച്ച്

എന്തോ ചില അവ്യക്തമായ പ്രതീക്ഷകളോടെ ഞാൻ വീട്ടിലേക്ക് പോയി……..

 

**** ******* ****** ***** *******

വർഷം കുറച്ച് കടന്നുപോയി…

വാങ്ങാൻ കഴിവില്ലാത്തവൻ

എന്ന ടാഗ് അടിച്ചുറപ്പിച്ച് ജോലി

ഒന്നും കിട്ടാതെ കുറേക്കാലം

തെണ്ടിത്തിരിഞ്ഞു നടന്നു…

അത് പക്ഷെ പഴയ കഥ…

ഒരു കമ്പനിയിൽ ജോലി കിട്ടി

ഒരു വർഷം കഴിഞ്ഞിരിക്കുന്നു…

അത്യാവശ്യം പണം ബൈക്ക്

വീട്ടുകാരുടെയും നാട്ടുകാരുടെയും

മുന്നിൽ ജോലിയുള്ള പയ്യൻ…….

ജീവിതം ആസ്വദിച്ച് തുടങ്ങാൻ

Leave a Reply

Your email address will not be published. Required fields are marked *