വഴിയാത്രയ്ക്കിടയിൽ [സണ്ണി]

Posted by

വഴിയാത്രയ്ക്കിടയിൽ

VAzhiyaathrakkidayil | Author : Sunny


 

“… മോനേ കൈ നോക്കാം …

കാര്യങ്ങള് പറയാം… ദക്ഷിണ

വെച്ച് തൊടങ്ങാ…” റൗണ്ടിലെ

പുൽമൈതാനിയിലെ മാവിനും

ആലിനുമെല്ലാം ചുറ്റിയുള്ള

കൽക്കെട്ടുകളിലൊന്നിൽ മലർന്ന്

കിടക്കുമ്പോൾ ശല്യമായി പല പല

കൈനോട്ടക്കാർ. നഗരത്തിന്റെ

ബഹളങ്ങളെല്ലാം ഒരു വിധം

സഹിക്കാമെങ്കിലും ഇവരെ താങ്ങാൻ ഭയങ്കര പാടാണ്.

ആകെ മൂഡോഫായി ഇളവെയിൽ കൊണ്ട് ഒറ്റയ്ക്ക് മാനം നോക്കിക്കിടക്കുന്നതിന്റെ

ഇടയിൽ നമുക്ക് വേണ്ടായെന്ന് നെറ്റി ചുളിച്ച് പറഞ്ഞാലും ചിലർ

വിടില്ല.. വട്ടമിട്ട് പറക്കുന്ന കുറേ കാക്കകളെപ്പോലെ കാക്കാലൻമാർ.

എൻജിനിയറിങ്ങ് കഴിഞ്ഞുള്ള ഒരു

ജോലി തെണ്ടികളിലൊരുവനാണ്

എന്ന് തിരിച്ചറിഞ്ഞിട്ടാണോയെന്ന്

അറിയില്ല.. ഒരു കിളവി എന്റെ

ചുറ്റും വിടാതെ കറങ്ങിക്കൊണ്ടിരുന്നു.. അവർ

ഓരോ തവണ വരുമ്പോഴും മലർന്നും ചരിഞ്ഞും കിടന്ന്

പരമാവധി അവഗണിക്കാൻ

നോക്കിയെങ്കിലും കറങ്ങിത്തിരിഞ്ഞ് വന്ന് അവസാനം

എന്റെ അരികിൽ തന്നെ വന്നിരുന്നു.

“മോനേ അമ്പത് രൂപയായാലും

മതി..” ആദ്യം ജാഡയോടെ നോക്കി

ഡയലോഗടിച്ചിരുന്ന അവർ അവസാനം താഴ്മയോടെ പറഞ്ഞു.

“ ഓ.. വേണ്ടാ.. ചേച്ചി..” ആദ്യമൊക്കെ തല കുലുക്കി

അനിഷ്ടം കാണിച്ചിരുന്ന ഞാൻ

അവസാനം വാ തുറന്നു.. എത്ര

അനിഷ്ടമാണെങ്കിലും പരമാവധി

പുഞ്ചിരിക്കാൻ ശ്രമിക്കാറുള്ള

എന്റെ മോന്ത കണ്ടതുകൊണ്ടോ

എന്തോ അവർക്കെന്തോ പ്രതീക്ഷ

തോന്നി എന്റടുത്തേക്ക് വന്നിരുന്നു.

“ മോനേ.. കൈ നോക്കിയില്ലേ

വേണ്ട.. ഒരു പത്ത് രൂപാ തരാമോ

ഇന്ന് കൈനീട്ടം ഒന്നുമായില്ല…””

വായിലെ മുറുക്കാൻ നീട്ടിത്തുപ്പി

എന്റെടുത്തേക്ക് നീങ്ങിയിരുന്ന

അവരുടെ മുഖത്ത് ഒരു കള്ള

ദൈന്യഭാവം..! കൈ നോക്കാൻ

എന്റെ കയ്യിൽ നിന്ന് ഒരിക്കലും

കിട്ടില്ലെന്ന് മനസിലായപ്പോൾ

പിച്ചക്കാശെങ്കിലും മേടിച്ചിട്ടേ

പോവു എന്നായി. ഇവിടെയിങ്ങനെ

ഒറ്റയ്ക്കിരിക്കാൻ പോലും ഇങ്ങനെ

ഓരോ ചെലവുകളുമായി ഓരോ

ശല്യങ്ങൾ….

“ഇന്നാ ചേച്ചി.. പത്തു രുപാ..”

പോട്ടെ പുല്ല് ശല്യം എന്ന് കരുതി

കള്ളക്കുറുക്കിയെപ്പോലെ നോക്കി

ഇരിക്കുന്ന അവർക്ക് പത്ത് രൂപ

നീട്ടി ഞാൻ ഒഴിവാക്കി വിടാൻ

നോക്കി.. അവർ പൈസ വാങ്ങി

Leave a Reply

Your email address will not be published. Required fields are marked *