ശ്രീനന്ദനം 7 [ശ്യാം ഗോപാൽ]

Posted by

പെട്ടെന്നാണ് ഇന്നലെ വലിക്കാൻ വേണ്ടി വച്ച സിഗററ്റും ലൈറ്ററും ഓര്മ വന്നത് .. വിനു തന്നതാണ് .ഷിപ്പിൽ ആയതു കൊണ്ട് മൾബറോ റെഡ് ആണ് കിട്ടിയേ പോക്കറ്റിൽ തപ്പിയപ്പോൾ സംഭവം ഉണ്ട് , ബട്ട് അകെ നനഞു പോയിരുന്നു , ഞാൻ അത് ഉണക്കാൻ വച്ചിട്ട് തിന്നാൻ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കാൻ പോയി .. കൂടെ തലേ ദിവസത്തെ കുപ്പി ബോട്ടിൽ ഉണ്ടായിരുന്നു അതും കൂടെ കയ്യിൽ വച്ച് വെള്ളം എടുത്തു വരമല്ലോ ..ആദ്യം തന്നെ അവിടെ പോയി കുറച്ചു വെള്ളം എടുത്തു കുപ്പിയിൽ നിറച്ചു , അത് ഒരു കാട്ടു വള്ളി എടുത്തു അരയിൽ കെട്ടിയിട്ടു , വീണ്ടും മുന്നോട്ടു തന്നെ നടന്നു , കുറെ മരങ്ങളും ചെടികളും അതിൽ പഴങ്ങളും എല്ലാം കണ്ടെങ്കിലും ഒന്നും കണ്ടിട്ട് പോലും ഇല്ലാത്തതായിരുന്നു , ചിലപ്പോൾ വല്ല വിഷ കായകൾ ആണെങ്കിലോ ..

ഗൂഗിൾ ചെയ്യാം എന്ന് വച്ചാൽ മൊബൈൽ പോലും ഇല്ല , ഉണ്ടായിട്ടും കാര്യമില്ല റേഞ്ച്  എങ്ങനെ കിട്ടാനാണ് .. ആലോചനകൾക്കൊപ്പം തന്നെ ഞാനും കാടു കയറി .. പെട്ടെന്നാണ് കാലിനിടയിൽ കൂടെ എന്തോ പാസ് ചെയ്തത് പേടിച്ചു രണ്ടും ചട്ടം ചാടിയപ്പോൾ ഉണ്ട് ഒരു കാട്ടു മുയൽ ..നമ്മൾ വേട്ടക്കാരൻ അല്ലാത്തത് കൊണ്ട് പിന്നാലെ പോകാൻ നിന്നില്ല ..

രണ്ടു സ്റ്റെപ്പ് കൂടെ മുൻപോട്ടു പോയപ്പോൾഒരു വാഴ കൂട്ടം കണ്ടു , നമ്മുടെ നാട്ടിലെക്കാൾ വ്യത്യാസം ഉണ്ട് ഞാൻ ഓടി അങ്ങോട്ട് ചെന്നപ്പോൾ അവിടെ കുലച്ചു നിൽക്കുന്ന മൂന്നാലു വാഴകൾ അതിൽ നമുക്കായി വച്ച പോലെ പകുതി പഴുത്തു നിൽക്കുന്ന ഒരു കുല ദൈവത്തിനോട് നന്ദി പറഞ്ഞു ഞാൻ ആ കുല ഒടിച്ചു തോളത്തിട്ടു , ബാക്കി ഉള്ള കുലകൾ നോക്കി ഒന്ന് രണ്ടു ദിവസത്തിനുള്ളിൽ അവയും പഴുക്കും .. അപ്പോളാണ് തൊട്ടടുത്തായി ഉള്ള ചെറിയ പപ്പായ മരത്തിൽ ഒരു പാട് പപ്പായകൾ നില്കുന്നത് കണ്ടത് , ശരിക്കും പറഞ്ഞാൽ പൊട്ടന് ലോട്ടറി അടിച്ച കൂട്ടായി .. ഞാൻ പഴുത്ത ഒന്ന് രണ്ടു പപ്പായകളും പൊട്ടിച്ചു സന്തോഷത്തോടെ തിരിച്ചു നടന്നു ..

Leave a Reply

Your email address will not be published. Required fields are marked *