ശ്രീനന്ദനം 7 [ശ്യാം ഗോപാൽ]

Posted by

 

 

 

ഞാൻ ബോട്ട് കരക്കടുപ്പിച്ചു .. ബോട്ടിൽ നിന്നും ചാടി ഇറങ്ങി .. നല്ല തെളി നീര് പോലുള്ള വെള്ളം അതിൽ പല വര്ണങ്ങളിലും രൂപങ്ങളിലും ഉള്ള ചെറിയ അക്വാറിയത്തിൽ ഇടുന്ന പോലത്തെ ഭംഗിയുള്ള ചെറു മീനുകൾ , മറ്റൊരവസരത്തിൽ ആണേൽ കണ്ടു നിന്ന് രസിച്ചേനെ .. ഞാൻ ബോട്ട് മാക്സിമം കരയിലേക്ക് തള്ളി കയറ്റി സുരക്ഷാ ഉറപ്പാക്കി എലി ബോട്ടിൽ തന്നെ ആണ് ഉള്ളത് . തത്കാലം അത് തന്നെയാണ് നല്ലതു എന്ന് തോന്നി , ഞാൻ തത്കാലം അവളെ അവിടെ നിർത്തി ഐലണ്ടിനുള്ളിലേക്കു നടന്നു , അവിടെ കിടന്നിരുന്ന ഒരു ചുള്ളി കമ്പു ഞാൻ ധൈര്യത്തിന് വേണ്ടി കയ്യിൽ പിടിച്ചു , അത് കൊണ്ടൊന്നും നടക്കില്ല എന്ന് എനിക്ക് നല്ല ഉറപ്പുണ്ടാർന്നു .. പിന്നെ വല്ല കാട്ടു ജീവികളും വന്നാൽ പേടിപ്പിക്കാൻ എങ്കിലും ഉപയോഗിക്കാമല്ലോ … ബീച്ചിന്റെ അരികു വശം നല്ല ഉയരത്തിൽ തെങ്ങുകൾ ആണെങ്കിൽ ഉള്ളിലോട്ടു പോകും തോറും ആമസോൺ കാടുകൾ പോലെ ആണ് , വള്ളി പടർപ്പുകളും കിളികളും എല്ലാം കൂടെ ഒരു  ബഹള മയം ആണ്. ഇനി വല്ല പാമ്പോ ചെമ്പോ ഉണ്ടേൽ പിന്നെ പറയാനും ഇല്ല .. ഉള്ളിൽ ഭയം തോന്നിയെങ്കിലും മുന്പ്പോട്ടു പോകാൻ തന്നെ തീരുമാനിച്ചു .കാരണം എലിയുടെ അവസ്ഥ മോശമാണ് . കയ്യിൽ ഉള്ള വാദി ഉപയോഗിച്ച് മുന്നിലെ ചെടികളും മറ്റും മാറ്റി ഞാൻ മുൻപോട്ടു നീങ്ങി , മരുന്നിനു പോലും ഒന്നും കിട്ടിയില്ല . അകെ നിരാശനായി മുൻപോട്ടു പോയപ്പോളാണ് ഒരു കള കള ശബ്ദം കേൾക്കുന്നത് , ഇനി വയറ്റിൽ നിന്നാണോ എന്നായി , ഹേയ് വയറ്റിൽ നിന്നും അല്ല .. ആവേശത്തോടെ മുന്പോട്ടു നീങ്ങിയപ്പോൾ എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാനായില്ല … ഒരു നീരുറവ അതും ചെറിയ ഒരു അതിരപ്പിള്ളി വെള്ളച്ചാട്ടം പോലെ ഉണ്ട്

 

സന്തോഷം കൊണ്ട് എനിക്ക് തുള്ളി ചാടാൻ ആണ് തോന്നിയത് അതും നല്ല പളുങ്കു പോലത്തെ വെള്ളം , ഞാൻ ആദ്യം തന്നെ ഒരു കൈക്കുമ്പിൾ വെള്ളം കുടിച്ചു ഉഫ്ഫ്ഫ് … എന്താ തണുപ്പ് .. അമൃത് പോലെ തോന്നിച്ചു .. പെട്ടെന്നാണ് എലിയെ പറ്റി ഓര്മ വന്നത് , വെള്ളം എടുക്കാൻ ആയി ചുറ്റും നോക്കിയപ്പോൾ താമര ഇല പോലത്തെ വലിയ ഒരു ഇല കണ്ടു .. വിക്ടോറിയ ലിലി ആണോ എന്ന് ഒരു ഡൌട്ട് തോന്നി പോയി , അത്രയും വലിപ്പം ഉണ്ട് , ഒരാളെ വരെ ക്യാരി ചെയ്യാൻ പറ്റും എന്ന് തോന്നുന്നു ..ഒരു വലിയ പ്ലേറ്റ് പോലെ തോന്നിച്ചു

Leave a Reply

Your email address will not be published. Required fields are marked *